വിവാഹപ്രായം ഉയര്‍ത്തല്‍; ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇതുവരെ ഉള്‍പ്പെടുത്തിയില്ല. ബില്ലിനെ പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ […]

പത്തുദിവസത്തേക്ക് രാജ്യത്ത് കളിചിരികള്‍ പ...

പോങ്യാങ്: പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയയിലാണ് ഈ വിചിത്ര ഉത്തരവ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്തരവ്. ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷി [...]

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമര...

തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമ [...]

10 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 444 പേ...

തിരുവനന്തപുരം: കോവിഡ് കണക്ക് പരിശോധന കുറയ്ക്കുമ്പോഴും മരണക്കണക്ക് കുതിച്ചുയരുന്നു. 10 ദിവസത്തിനിടെ 444 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മാത്രം ബുധനാഴ്ച 57 മരണമുണ്ടായി. കൊല്ലത്തും എറണാകുളത്തും പതിമൂന്നും ഇടുക്കിയില്‍ പത്തും കൊവിഡ് മ [...]

കേരളം കനത്ത ജാഗ്രതയിലേക്ക്; നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍, ആദ്യ രോഗിയുടെ ഭാര്യക്കും ഭാര്യ മാതാവിനും രോഗം

തിരുവനന്തപുരം: കേരളത്തില്‍ നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നു വന്ന തിരുവനന്തപുരം സ്വദേശിക്കും കോംഗോയില്‍ നിന്നു വന്ന എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍. ഇവര്‍ രണ്ടുപേര്‍ക്കും രോഗം […]

മുല്ലപ്പെരിയാര്‍ വിഷയം: മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നിട്ടില്ല, സുപ്രിംകോടതിയില്‍ തമിഴ്‌നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം തള്ളി തമിഴ്‌നാട്. മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ അപേക്ഷയില്‍ സുപ്രിംകോടതിയില്‍ തമിഴ്‌നാട് മറുപടി പറഞ്ഞു. വെള്ളത്തിന്റെ അളവ് നോക്കിയാണ് തുറന്ന് വിടുന്നതെന്ന് തമിഴ്‌നാട് പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് […]

പൊതുപരിപാടികളില്‍ 300 പേര്‍, അടച്ചിട്ട സ്ഥലങ്ങളില്‍ 150 പേര്‍, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 200 പേര്‍ക്കും മാത്രം അനുമതി

തിരുവനന്തപുരം: തുറന്ന ഇടങ്ങളിലെ പൊതുപരിപാടികളില്‍ പരമാവധി 300 പേര്‍ക്കും അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ […]

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടക സംഘം വിശുദ്ധ ഭൂമിയിൽ

ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് അനുമതി നൽകിയ ശേഷമുള്ള ആദ്യ സംഘം മക്കയിൽ എത്തി. കൊവിഡ് മഹാമാരി മൂലം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സഊദി അറേബ്യ നീക്കിയത്. മൗലവി ട്രാവൽസ് മുഖേനയുള്ള സംഘമാണ് ബാംഗ്ലൂരിൽ നിന്നും ദുബായി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. […]

ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍; അയര്‍ലന്‍ഡില്‍ നിന്നെത്തിയ യുവാവിന് രോഗം, ആകെ കേസുകള്‍ 34 ആയി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല, ഇയാള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണത്ത് വച്ച് വീണ്ടും […]

പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ല: ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതും തര്‍ക്കങ്ങള്‍ തുടരുന്നതിനുമിടെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഗുഡ്ഗാവ് ഭരണകൂടം ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങള്‍ക്ക് […]