കത്‌വബലാത്സംഗക്കൊല: വിചാരണയ്ക്ക് സുപ്രിം കോടതിയുടെ താത്ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സുപ്രിംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെയ് ഏഴു വരെയാണ് സ്‌റ്റേ. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ […]

ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റ...

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ് [...]

വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത...

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സ [...]

വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത...

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സ [...]

ഫലസ്തീനൈ കൈവിടില്ല; അവസാന ഫലസ്തീനിക്കും നീതി കിട്ടുംവരെ ഒപ്പമുണ്ടാകും: അറബ് ഉച്ചകോടി

ദഹ്‌റാന്‍: ഫലസ്തീന്‍ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്‌റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതിജ്ഞ പുതുക്കിയത്. അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഇറാന്റെ കടന്നുകയറ്റം […]

കഠ്‌വ ബലാല്‍സംഗം; നടന്നത് ഭയാനകവും പൈശാചികവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ജനീവ: കാശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുെവച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് ഗുട്ടറെസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗുട്ടറെസ് പ്രതികരിച്ചു. മാധ്യമങ്ങളിലൂടെ കാശ്മീരിലെ പെണ്‍കുട്ടി നേരിട്ട ക്രൂരത […]

താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ ശൈഖ് മുഹമ്മദ് 11 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ചു

ദുബൈ: യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പിക്കാന്‍ സത്വര നടപടി കൈകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. റേഡിയോ ചാനലിലേക്ക് വിളിച്ച് ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട വൃദ്ധനെ കാബിനറ്റ് യോഗത്തിന് ക്ഷണിച്ച ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, താഴ്ന്ന […]

അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.

കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ബഹ്ജത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിന്‍റെ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മാനേജിംഗ് എഡിറ്റര്‍ ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി, ചീഫ് എഡിറ്റര്‍ ഉസ്താദ് ബഷീര്‍ ഫൈസി ചീക്കോന്ന്, എക്സിക്യൂട്ടീവ് […]

ശീതയുദ്ധ കാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോടാവശ്യപ്പെട്ടെന്നു കിരീടാവകാശി

വാഷിംഗ്ടണ്‍: വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നുവെന്നു സഊദി കിരീടാവകാശി. മുസ്‌ലിം നാടുകളില്‍ മത വിദ്യാലയങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി ധന സഹായം നല്‍കി വഹാബിസം വളര്‍ത്താന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ്  സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന […]

സംസം നവീകരണം പൂര്‍ത്തിയായി മത്വാഫ് ഇന്ന് പൂര്‍ണമായി തുറക്കും

മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. മത്വാഫില്‍ സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്‍ ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. […]