അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവും
ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ്ലാമിന് വേരോട്ടമുണ്ടാക്കുന്നതില്‍ ചിശ്തി വഹിച്ച പങ്ക് ഏറെയാണ്. അജ്മീറിന്റെ മണ്ണില്‍ നിന്നും ഇന്നും കെടാവിളക്കായി പ്രകാശം പൊഴിച്ച് സ്വാന്തനമരുളുന്ന […]