ആതുര സേവനം: അന്യമാകുന്ന ആത്മാര്‍ത്ഥത

ജുനൈദ് പെരുമുണ്ടശ്ശേരി

പരിശുദ്ധ ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കുകയും സവിസ്തരം വിശദീകരിക്കുകയും ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് സേവനം. ഇസ്ലാം അതിന് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. സേവനത്തെ കുറിച്ച് മാത്രമല്ല, നേരെ മറിച്ച്് ആര്‍ക്കെല്ലാമാണ് സേവനം ചെയ്യേണ്ടതെന്നും ആരെല്ലാമാണ് അതിന്റെ അവകാശികളെന്നും ഇസ്ലാം പഠിപ്പിക്കുന്നു.ഇന്ന് ആത്മാര്‍ത്ഥ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ന് ജനസേവനം സമ്പത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ഈ ഉപയോഗത്തിലൂടെ സേവനത്തിന്റെ പ്രശസ്തിയും മഹത്വവും നഷ്ടപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. പരിശുദ്ധ ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കുകയും സവിസ്തരം വിശദീകരിക്കുകയും ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് സേവനം. ഇസ്ലാം അതിന് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. സേവനത്തെ കുറിച്ച് മാത്രമല്ല, നേരെ മറിച്ച്് ആര്‍ക്കെല്ലാമാണ് സേവനം ചെയ്യേണ്ടതെന്നും ആരെല്ലാമാണ് അതിന്റെ അവകാശികളെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

ഇന്ന് ആത്മാര്‍ത്ഥ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ന് ജനസേവനം സമ്പത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ഈ ഉപയോഗത്തിലൂടെ സേവനത്തിന്റെ പ്രശസ്തിയും മഹത്വവും നഷ്ടപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്.

സേവനം ഒരു നൈസര്‍ഗിക വികാരമാണ്.സേവന വികാരം മനുഷ്യന്റെ നൈസര്‍ഗിക ഗുണമാണെന്ന കാര്യത്തില്‍ സംശയമില്ല. വൈയക്തികവും സംഘപരവുമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളും മാനസിക ചാപല്യങ്ങളും ഈ നൈസര്‍ഗിക ഗുണത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ മനുഷ്യരോട് അക്രമവും അനീതിയും കാണിക്കാന്‍ അവന്‍ തുനിയുന്നു. അത് കൊണ്ടാണ് സേവനം അന്യമായി കൊണ്ടിരിക്കുന്നത്.ഈ മാനസിക ചാപല്യങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും കാരണത്താല്‍ ഒരു കഴിവ് സേവനത്തിന് ഇല്ലാതെ പോകുന്നു. ജനങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ് സേവനം ചെയ്യപ്പെടുന്നത്.വഴിയില്‍ കിടന്ന് മരണത്തോട് മല്ലടിക്കുമ്പോള്‍ അവരെ സഹായിക്കാതെ ചിത്രം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന  കാഴ്ചകള്‍ ഇപ്പോള്‍ അന്യമല്ല. മാതാപിതാക്കള്‍ക്ക് സേവനം ചെയ്യാതെ അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയിടുന്ന അവസ്ഥ വിദൂരമല്ല. ഇവിടെയൊക്കെ സേവനവികാരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവ ബോധം സേവന വികാരത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.  ഇസ്ലാമിക വീക്ഷണത്തില്‍ ആത്മാര്‍ത്ഥതയോട് കൂടിയ ദൈവാരാദനയിലൂടെയും അല്ലാഹുവുമായ അപരിമേയ ബന്ധത്തിലൂടെയും മാത്രമേ മനുഷ്യന്ന് ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.

സച്ചരിതരായ ദൈവദാസന്മാര്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നു. ദൈവത്തെ ഭയപ്പെടുകയും ശരിയായ അര്‍ത്ഥത്തില്‍ ഇബാദത്ത് ചെയ്യുകയും ചെയ്തിരുന്ന ആളുകള്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നു. അവര്‍ ആരോടും അക്രമമോ അനീതിയോ കാണിച്ചില്ല. സ്വാര്‍ത്ഥ ലക്ഷ്യമോ ബാഹ്യ സമ്മര്‍ദ്ദമോ കൂടാതെ മനുഷ്യര്‍ക്ക് സദാ സേവനം ചെയ്യാന്‍ അവര്‍ സന്നദ്ധരായിരുന്നു. തങ്ങളുടെ ബാധ്യതയാണെന്ന  ബോധത്തോട് കൂടിയാണ് അവര്‍ ഇത്തരം സേവനം നിര്‍വ്വഹിച്ചത്. ദൈവ പ്രീതി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കാരണം ജനസേവനം അല്ലാഹുവിനുള്ള ഇബാദത്തുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. സേവനത്തിന് വൈകാരിക വിശുദ്ധി ആവശ്യമാണ്.മനുഷ്യ ഹൃദയം വിശുദ്ധ വികാരങ്ങളുടെ കേന്ദ്രമാകേണ്ടത് സേവനത്തിന് അത്യന്താപേക്ഷിതമാണ്. സ്‌നേഹം, കാരുണ്യം, സ്‌നേഹാനുഭൂതി, സമര്‍പ്പണം, ക്ഷമ, ആത്മാര്‍ത്ഥത, നിസ്വാര്‍ത്ഥത തുടങ്ങിയ ധാര്‍മ്മിക ഗുണങ്ങളാല്‍ മനുഷ്യ ഹൃദയം ഉത്തേദിതമാകണം. സ്വാര്‍ത്ഥത, അത്യാഗ്രഹം, അസൂയ, വിദ്വേഷം, അഹങ്കാരം, വഞ്ചന തുടങ്ങിയ ദുര്‍വിചാരങ്ങളില്‍ നിന്ന് അവര്‍ മുക്തരാകണം.

പരിശുദ്ധ ഇസ്ലാം മനുഷ്യനെ ഉദാത്തമായ സന്മാര്‍ഗ ഗുണങ്ങളാല്‍ അലങ്കരിക്കുകയും ദുസ്വഭാവങ്ങളില്‍ നിന്ന് മുക്തരാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ അടിമയാക്കാനും അഹങ്കരിക്കാനും വേണ്ടിയല്ല ഈ ലോകത്ത് മനുഷ്യര്‍ക്ക് സമ്പത്തും അധികാരവും നല്‍കിയത്. അത് മനുഷ്യന്റെ സഹജീവികള്‍ക്കും ലഭിക്കണമെന്നാണ് ഇസ്ലാമിക താല്‍പര്യം. സേവനം ഒരു സദാചാര വിഷയമാണ്. മനുഷ്യരില്‍ ആരോടും പശ്ചാപാതിത്വം കാണിക്കരുതെന്നും ആവശ്യഘട്ടങ്ങളില്‍ ജാതി മത ഭേത മന്യേ സാധ്യമായ ഏതു സേവനം ചെയ്യണമെന്നും അതിന് സന്നദ്ധനാവണമെന്നും പരിശുദ്ധ ഇസ്ലാം കല്‍പിക്കുന്നു. ‘നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയതും നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ ഉയര്‍ന്ന പദവി നല്‍കിയതും അവന്‍ തന്നെയാകുന്നു. നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള സമ്പത്തില്‍ നിങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയേ്രത അത്. നിസ്സംശയം ശിക്ഷ നല്‍കുന്നതിലും വളരെ വേഗതയുള്ളവനാകുന്നു. താങ്കളുടെ നാഥന്‍ അവന്‍ അത്യധികം മാപ്പരുളുന്നുവനും ദയാപരനും കൂടിയാകുന്നു (വി:ഖു). പരിശുദ്ധ ഖുര്‍ആനികധ്യാപനം സേവനത്തിന്റെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അവതരണാരംഭം മുതല്‍ തന്നെ മൗലികാദര്‍ശങ്ങളോടൊപ്പം ഖുര്‍ആന്‍ രണ്ട് കാര്യങ്ങളില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നു. അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധം സുദൃഢമാക്കുക. സഹജീവികളുമായി നല്ല നിലയില്‍ വര്‍ത്തിക്കുക. ജന സേവനം ദൈവീക സേവനം തന്നെയാകുന്നു. ദൈവത്തെ സന്തോഷിപ്പിക്കാനും അവനെ പ്രീതിപ്പെടുത്താനും അവന്റെ അടിമകളെ സന്തോഷിപ്പിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യുക.തന്നില്‍ നിന്ന് എപ്പോഴും നന്മയുടെ അരുവി ഒഴുകികൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് മനുഷ്യന് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സമൂഹത്തിലെ ഏതൊരാളും മറ്റുള്ളവരുടെ വേദനയും പ്രയാസവും അകറ്റാന്‍ തന്നാലാകുന്നത് ചെയ്യണമെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ട്. നാം സേവനം ചെയ്യുമ്പോള്‍ സമുദായ സേവനം ചെയ്യണം. മുസ്ലിമീങ്ങള്‍ എല്ലാവരും ഒരു സമുദായമാണ്. മുസ്ലിമീങ്ങള്‍ക്കിടയില്‍ മതപരമായ ഐക്യം ഉണ്ട്. സേവനത്തിന്റെ പുണ്യവും മഹത്വവും മനസ്സിലാകുന്ന ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരാള്‍ ഈ ലോകത്ത് വെച്ച് വിശ്വാസിയുടെ പ്രയാസം അകറ്റിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസം അല്ലാഹു അകറ്റുന്നതാണ്. ഇസ്ലാം  വിശ്വാസികളെ സ്വന്തം സമുദായത്തോട് സഹാനുഭൂതിയും അനുകമ്പയും ഉള്ളവരാക്കി മാറ്റുകയും മറ്റു മനുഷ്യരോട് അനുകമ്പ കാണിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിനുള്ള  തെളിവാണ് പ്രസ്തുത ഹദീസ്.

മാതാപിതാക്കളോടും മക്കളോടും സേവനം ചെയ്യുക എന്നത് ഒരു മനുഷ്യന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. മാതാപിതാക്കള്‍ക്ക് സേവനം ചെയ്യണമെന്നത് ലോകത്തെ എല്ലാ മതങ്ങളുടെയും അടിസ്ഥാന അധ്യാപനങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്. അതുപോലെ അനാഥകള്‍ക്കും അഗതികള്‍ക്കും സേവനം ചെയ്യാന്‍ ഇസ്ലാം കല്‍പിക്കുന്നു. അനാഥരോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. എന്ന ഖുര്‍ആനിക വാക്യം ഇതിന് തെളിവാണ്. ഉപ ജീവനത്തിനുള്ള മാര്‍ഗ്ഗവും സാമ്പത്തികവും ശാരീരികവുമായ പ്രയാസങ്ങളില്‍ നിന്നും കരകയറാനും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണമെന്നും അതിന് വേണ്ടി എല്ലാ സേവനവും നല്‍കണമെന്നുമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.

അയല്‍വാസികളോടുള്ള സേവനത്തേയും അവകാശങ്ങളെയും നിലനിര്‍ത്തണമെന്നതിലേക്ക് ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും നല്ല നിലയില്‍ വര്‍ത്തിക്കുക… എന്ന ഖുര്‍ആനികധ്യാപനം ദ്വോതിപ്പിക്കുന്നത്.അടിമത്ത നിര്‍മ്മാര്‍ജ്ജനത്തിലുള്ള പ്രാഥമിക നടപടി എന്ന നിലക്ക് ഇസ്ലാം അവരുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുകയും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഇസ്ലാം കല്‍പ്പിച്ചിട്ടുണ്ട്.

ജന സേവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒട്ടേറെയുണ്ട്.സാമ്പത്തിക പരമായി സേവനം നടത്താന്‍ കഴിയില്ലെങ്കിലും മാനസികമായ ഒരു ആത്മാര്‍ത്ഥതയുടെ സഹായഹസ്തങ്ങള്‍ നമ്മില്‍ നിന്നും ഉണ്ടാകണം. ജോലി എടുക്കാന്‍ കഴിവില്ലാത്തവനെ സഹായിക്കുക.അന്ധന്മാര്‍ക്ക് വഴി കാണിച്ച് കൊടുക്കുക ഇങ്ങനെ തുടങ്ങി ധാരാളം മാര്‍ഗ്ഗങ്ങള്‍ നമുക്ക് അവലംബിക്കാം.എല്ലാ സേവനവും ദാനമാണ്. ദാനധര്‍മ്മങ്ങളാകട്ടെ പുണ്യകര്‍മ്മങ്ങളും.പട്ടിണി കൊണ്ട് പുളയുന്ന ഒരാള്‍ക്ക് അടിയന്തിര സേവനം അത്യാവശ്യമാണ്.പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം തീര്‍ത്തും സേവനത്തിലൂടെയാണ്.ആവശ്യക്കാരന് താല്‍ക്കാലികമായി ചെയ്ത് കൊടുക്കുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.സേവനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ആത്മാര്‍ത്ഥത.ആത്മാര്‍ത്ഥതയോടെ ചെയ്താല്‍ അല്ലാഹുവിന്റെയടുക്കല്‍ പ്രീതി കരസ്ഥമാകുന്നതുമാണ്.

About Ahlussunna Online 722 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*