ന്യൂഡൽഹി: കൊവിഡ് മഹാമാരി കാരണം നീട്ടിവച്ച ജനസംഖ്യാ സെൻസസ് നടപടി അടുത്ത മാസത്തോടെ തുടങ്ങിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കം തുടങ്ങി. സെപ്റ്റംബറിൽ തുടങ്ങുന്ന സെൻസസ് 2026 മാർച്ചോടെ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.സമയക്രമം, മാർഗനിർദേശങ്ങൾ എന്നിവ സംബന്ധിച്ച രൂപരേഖ ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സമയക്രമവും മറ്റു വിവരങ്ങളും സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെൻസസ് അനിശ്ചിതമായി വൈകുന്നത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 2021ൽ പൂർത്തിയാക്കേണ്ടതായിരുന്നു.
നിലവിൽ 2011ലെ സെൻസസ് വിവരങ്ങളാണ് സർക്കാർ അടിസ്ഥാന രേഖയായി ഉപയോഗിക്കുന്നത്. ഇതുകാരണം സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ അസന്തുലിതമായ വിതരണവും പങ്കാളിത്തവുമാണ് ലഭിക്കുന്നതെന്ന ആക്ഷേപം പല വിഭാഗങ്ങൾക്കുമുണ്ട്. പഴയ സെൻസസ് കണക്കുകൾ ഉപയോഗിക്കുന്നതു വഴി സർക്കാരിന്റെ പല പദ്ധതികളുടെയും ഗുണഭോക്താക്കളുടെ കണക്കെടുപ്പുപോലും തെറ്റാറുണ്ട്.
Be the first to comment