കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്‌ഞാപനം പുറത്തിറക്കി ; കേരളത്തിൽ നിന്ന് 131 വില്ലേജുകൾ

ന്യൂഡൽഹി:പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട്വിജ്;ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിൽ നിന്ന് 131 വില്ലേജുകൾ പട്ടികയിൽ ഉണ്ട്.വയനാട്ടിലെ 13 വില്ലേജുകളാണ് കരട് വിജ്&ഞാപനം പ്രകാരം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നത്. കേരളത്തിൽ ആകെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കരട് വിജ്&ഞാപനം പ്രകാരം പരിസ്ഥിതിലോലമാണ്. ഇന്ത്യയിലെസംസ്ഥാനങ്ങളിലായിട്ടാണു 56,825.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശം പരിസ്;ഥിതിലോലമായി പ്രഖ്യാപിക്കുക.ജൂലൈ 31നാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്.ഇത് ആറാം തവണയാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ ഖനനം, ക്വാറികളുടെ പ്രവർത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങൾ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടിൽ നിർദേശമുണ്ട്.സുൽത്താൻ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല . മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, എന്നിങ്ങനെ വയനാട് ജില്ലയിലെ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്. ഇടുക്കി താലൂക്കിലെ 9 വില്ലേജുകൾ, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകൾ.കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകൾ, ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകൾ,തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകൾ. ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകൾ, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പുനലൂർ താലൂക്കിലെ ആറ് വില്ലേജുകൾ,പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകൾ,എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും.
ഇതിനു പുറമെ കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകൾ, കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കൽ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകൾ, ആലത്തൂരിലെ ഒരു വില്ലേജ്,താമരശ്ശേരിയിലെ ആറ് വില്ലേജുകൾ, വടകരയിലെ രണ്ട് വില്ലേജുകൾ, നിലമ്പൂരിലെ 11 വില്ലേജുകൾ,  അട്ടപ്പാടിയിലെ ആറ് വില്ലേജുകൾ, ചിറ്റൂരിലെ മൂന്ന് വില്ലേജുകൾ, മണ്ണാർക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകൾ, കോന്നിയിലെ നാല് വില്ലേജുകൾ, റാന്നിയിലെ മൂന്ന് വില്ലേജുകൾ, കാട്ടാക്കടയിലെ നാലു വില്ലേജുകൾ, ചാലക്കുടിയിലെ രണ്ട് വില്ലേജുകൾ , നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകൾ, എന്നിവയും പട്ടികയിലുണ്ട്.

2022 ജൂലൈയിലാണ് ഇതിന് മുൻപ് സർക്കാർ കരട് വിജ്;ഞാപനം പുറത്തിറക്കിയത്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിജ്ഞാപനം അന്തിമമാക്കണോയെന്നു കേന്ദ്ര സർക്കാർ തീരുമാനിക്കുക. കരട് വിജ്ഞാപനത്തിൽ അഭിപ്രായംഅറിയിക്കാൻ പൗരന്മാർക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്,അതിനുശേഷമായിരിക്കും അന്തിമ വിജ്‌ഞാപനത്തെ സംബന്ധിച്ച്തീരുമാനം എടുക്കുക. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടക,ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻനിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 2013ലാണ് ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചത്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*