മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, ആകെ ഏഴ് ജില്ലകളിൽ അവധി

വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം,എറണാകുളം ജില്ലകളിലും മാഹിയിലും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല. 
വയനാട് ജില്ലയിൽ  ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന്  (15-07-2024, തിങ്കൾ) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.’ ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*