ഇമാം ബൈഹഖി(റ) ജ്ഞാനിയായ മുഹദ്ദിസ്

  റംസീര്‍ റഹ്മാനി ചാലിയം

 

അറിവും കഴിവും കൊണ്ട് ദഅ് വത്തിന്‍റെ സമര്‍പ്പണവഴിയില്‍ പ്രകടമായ അടയാളങ്ങള്‍ തെളിയിച്ച ധാരാളം പണ്ഡിതര്‍ നമുക്ക് കഴിഞ്ഞുപോഴിട്ടുണ്ട്. ജീവിതത്തിന്‍റെ ഇരു ധ്രുവങ്ങളിലേക്കും തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ച  ഇവരിലതികവും ഇട്ടാവട്ടങ്ങളിലോതുങ്ങാതെ ദികന്തങ്ങളില്‍ നിന്ന് ദികന്തങ്ങളിലേക്ക് സ്രേതസ്സുകള്‍ തേടി പ്രയാണം നടത്തുകയായിരുന്നു. അറിവും അതിന്‍റെ സ്വീകരണവും പ്രസരണവുമായിരുന്നു ഇവരുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍

ഉപരിസൂചിത ഗണത്തിലെ വളരെ പ്രശംസാര്‍ഹനായ വ്യക്തിത്വമാണ് ഇമാം ബൈഹകി(റ) . ഗഹനമായ അറിവും വിശാലമായ കയിവും ജീവിതചുറ്റുപാടുകളെ കോണ്ടും ഈ ഗണത്തിലെ വ്യത്യസ്തനാകുന്നു  അദ്ദേഹം

ജനനം ജീവിതം

ഹിജ്റ 384ല്‍ സൈനാബൂരിലെ ബൈഹഖ് ഗ്രാമത്തിലെ ഖുസുറൂജര്‍ദലാണ് څബൈഹഖിچ എന്ന പേരില്‍ പ്രസിദ്ധാനായ അബൂബക്കര്‍ അഹ്മ്മദ്ബ്നു ഹുസൈന്‍ ജനിക്കുന്നത്. ജ്ഞാന തോട്ടത്തിലും നാഗരികോമനത്തുലും സാഹിത്യത്തിലും ഇസ്ലാമുമായി നൈസാബൂരുനും ബൈഹഖിനും അനിഷേധ്യമായ ബന്ധമാണുള്ളുത് .

വലിയ വിശാലമായ ഏരിയയാണ് ബൈഹഖ് .  കെട്ടിടങ്ങളും എടുപ്പുകളു  ധാരാളമുള്ള നൈസാബൂരിലെ ഒരു ചേരി. ഒട്ടനവതി പണ്ഡിതരെയും സാഹിത്യകാരന്‍മാരെയും ഇവിടം ജډം നല്‍കിയിട്ടുണ്ട് . ഇങ്ങനയാണ് സ്ഥലവിവരണ ഗ്രന്ഥങ്ങളിലെ പ്രസിദ്ധമായ മുഅ്ജുമുല്‍ ബുല്‍ദാനില്‍  യാഖൂത്തുല്‍ ഹമവി ബൈഹഖ് ഗ്രാമത്തിനെ പരിജയപെടുത്തുന്നത്. അഥവാ വ്ശിഷ്ടമായ നാട്ടിലെ വിശെഷപ്പെട്ട ജډമായിരിന്നു ഇമാം ബൈഹഖി(റ)യുടേത് .

ഇസ്‌ലാമിക ചിട്ടകളെ കോണ്ടും നിരതമായ കൈവുകളെ കോണ്ടും സമ്പുഷ്ടമായിരുന്നു തന്‍റെ പൂര്‍വികരുടെ ജീവിതങ്ങള്‍അതുകൊണ്ട് തന്നെ ആ രീതിയിലുള്ള ജീവിതചിട്ടങ്ങള്‍ തന്‍റെ ജീവിതത്തിലേക്കും ആവാഹിക്കപ്പെട്ടിരുന്നു. ഇല്‍മും അമലും ഇസ്ലാമിന്‍റെ അടിസ്ഥാന നിലപാടും നാട്ടിലെ പോതുനിലപാടുമാണന്ന തിരിച്ചറിവാണ് തന്‍റെ ജീവിതും ആ മാര്‍ഗത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പ്രേരണയായത് . അങ്ങനെ അത്യുജലമായ മുന്‍ഗാമികളുടെ വഴിയില്‍ പ്രോജ്വലനായ പിന്‍ഗാമിയായി അദ്ദേഹം

 പ്രാദമിക പാഠങ്ങള്‍ നാട്ടില്‍ നിന്ന് നേടിയതിന്ന് ശേഷം ഉപരിപഠനത്തിനായി വിജ്ഞാനത്തിന്‍റെ വിശുദ്ധ  നാടുകളിലേക്ക് യാത്രതിരിച്ചു. ജ്ഞാനാദാഹത്തിന്‍റെ ഈ വിശുദ്ധയാത്രകള്‍ മുസ്ലിമിന്‍റെ ചരിത്രത്തിലെ വല്ലാത്ത അനുഭവം തന്നയാണ്. പുണ്യ നബി(സ) യുടെ വിജ്ഞാന പ്രേരകം വചനങ്ങളോടുള്ള വഴിപ്പെടലും അംഗീകരണവും അനുകരണവുമായിരുന്നു അത്

മറ്റു ഹദീസ് പണ്ഡിതരുടെ  പതിവുപോലെ ഇമാം  ബൈഹഖി(റ) വും ആ വഴില്‍ നിരതനായി . വിവിധ ദേശങ്ങളിലേക്ക് സഞ്ചരിച്ചു

അദ്ധേഹം. .ഇറാഖ്, ഹിജാസ്, ത്വൂസ,് മിഹര്‍ജാന്‍,അസദാബാദ്, ഹമദാന്‍, അസ്വ്ബഹാന്‍, റയ്യ , ത്വബറാന്‍,ബഗ്ദാദ്, കൂഫ,മക്ക,തുടങ്ങയ ലോകത്തിന്‍റെ ചക്രവാളങ്ങളിലല്ലാം അദ്ധേഹം ചുറ്റികറങ്ങി

ഹിജ്റ 399ല്‍ 15ാം വയസ്സിലാണ് തന്‍റെ ജ്ഞാനമ്പാദന യാത്ര തുടങ്ങിയത്. വിജ്ഞാനത്തോടുള്ള അടങ്ങാത്ത താല്‍പ്പര്യം കൗമാര പ്രയത്തില്‍ തന്നെ ഭൗതികാസ്വാദനങ്ങള്‍ അനാവിശ്യങ്ങളായി തള്ളാനും പ്രതിസന്ധികളെ ആസ്വാദനങ്ങളാക്കാനും ഊര്‍ജ്ജം നല്‍കി. ഭക്തിസാന്ദ്രവും സൂക്ഷമ നിഷ്ടവുമായ മനസ്സുമായിട്ടാണ് അദ്ദേഹം ആ ക്ലാസ്സുകളിലേക്കെ നിലകോണ്ടത. അല്ലാഹുവിനെ മാത്രം മനസ്സില്‍ കണ്ട് ഇല്‍മ് നേടണമെന്ന മനക്കരത്തോടെ പഠിക്കുകയും ജീവിതപ്രതിസന്ധികളലൊക്കെ ക്ഷമയും അതില്‍ തൃപ്തിയും നേടി. അനുഭവിച്ച കുറവുകളോന്നും ആരോടും പരാതിയായി പറഞ്ഞില്ല . അദ്ദേഹത്തിന്‍റെ ഉള്ളും ഉള്‍ക്കരുത്തും അറിവിന്‍റെ മുകളില്‍ മറ്റോന്നും പ്രതിഷ്ഠിച്ചില്ല. അത് അദ്ദേഹത്തിന്‍റെ ശക്തിദാതാവായി വര്‍ദത്തിച്ചും. മനസ്സ് ഉയരങ്ങളിലേക്ക് നടന്നു. നബി(സ) ഉന്നത പണ്ഡിതരുടെ യഥാര്‍ത്ഥ മാത്രകയായി അരുള്‍ ചെയ്ത അടയാളങ്ങള്‍ അദ്ദേഹത്തിലും ആളുകള്‍ക്ക് അനുഭവമായി വന്നു.

അറിവ് ചിട്ടയായതും ആത്മിയത മുറ്റയതുമായ ജീവതത്തിന്നു വഴിയോരിക്കി. നബി(സ)യില്‍ നിന്ന് ഇസ്ലാമിനെ അനന്തമായി വഹിക്കുന്ന  പണ്ഡിതരും വിശുദ്ധജീവതം നയിക്കുമ്പോയാണല്ലോ  പൂര്‍ണ്ണഇസ്ലാമിന്‍റെ ബാഹ്യമായ ഔനത്ത്യം ഉണ്ടാവുന്നത. അവരുടെ മനസ്സും ശരീരവും അല്ലാഹുവിനോട് പടച്ചവനെയല്ലാതെ പടപ്പിനെയൊന്നിനെയും പേടിക്കാന്‍ പാടില്ലയ.

ഈ ഉന്നത സ്വഭാവ ശ്രേഷ്ടതകള്‍ ഇമാം ബൈഹഖി(റ)വിലും പ്രതിബിംബിച്ചിരുന്നു. സ്വികരിച്ച നിലപാടുകളിലെ  നിഷ്കപടത അതിവനു സാധ്യത നല്‍കി. കളങ്കമറ്റ നിയ്യത്ത്,ഭൗതിക സുഖങ്ങളോടുള്ള  വിപ്രതിപതി,30 വര്‍ഷത്തെ നോമ്പനുഷ്ഠാനം ഇങ്ങനയല്ലാതെ തന്‍റെ ജവിതത്തെ കറകളില്‍ നിന്ന് അകറ്റിയിരുന്നു അദ്ദേഹം. ചരിത്രകാരനായ ഇബ്നുഖല്ലിഖാന്‍ പറയുന്നു: ‘ധാരാളം ഇബാദത്ത് ചെയ്യുന്നയാളും അതിസൂക്ഷമദ്യക്കും സലഫിന്‍റെ മാര്‍ഗം പിന്‍പറ്റിന്നവരായിരുന്നു. ‘പണ്ഡിതരുടെ ചര്യയില്‍ ജീവക്കുകയും ദുനിയാവില്‍  അല്‍പ്പം കോണ്ട് തൃപ്തിയടക്കുകയും ജീവിതാന്ത്യ വരെ ഈ അവസ്ഥ പാലിക്കുകയും ചെയ്തിരുന്നുچഎന്നാണ് അമാം അസാക്കിര്‍ ബൈഹഖി(റ)യെ പരിചയപ്പെടുത്തിയത്

  ജ്ഞാനാര്‍ജന മികവുകള്‍

അറിവിന്‍റെ ആയങ്ങളിലേക്കിറങ്ങിയ പഠനമായിരുന്നു ഇമാം ബൈഹഖി(റ)യുടെത്. മനപ്പാഠവും ജ്ഞാനദൃഢതയും കോണ്ട് ശ്രദ്ധയമായിരുന്നു അദ്ദേഹത്തിന്‍റെ വിശാലമായ അറിവിന്‍റെ ലോകം. അടിസ്ഥാനശാസ്ത്രത്തില്‍ അഗ്രണിനായിരുന്നു അദ്ദേഹമെന്ന് യാഖൂത്തില്‍ ഹമഖി പറയുന്നു:  ‘ ഗവേഷണ നടത്തി സ്വന്തം ഒരു മദ്ഹബ് ഉണ്ടാക്കാന്‍ ഇമാം ബൈഹഖി(റ) ഉദ്ദേശിച്ചരുന്നങ്കില്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അത്രയും വിശാലമായ അറിവും അഭിപ്രയാന്തരങ്ങളെപ്പറ്റിയുള്ള  ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു’ .ഇമാം സബൂകി(റ) പറഞ്ഞത് അറിവിന്‍റെ പറവ്വതമെന്നാണ്.

വിവിധ വിജ്ഞാന ശാഖകളില്‍ അദ്ദേഹം ജ്ഞാനവ്യുല്‍പ്പത്തി സ്വായത്തമാക്കിയിരുന്നു. ശാഫിഈ മദാഹബിലെ എണ്ണപ്പെട്ട പണ്ഡിതരിലൊരാളുമാണ്. ഹദീസിലും ഫിഖ്ഹിലും താരീഖിലും അദ്ദേഹത്തിന്‍റെ ജ്ഞാനഗഹനത ലോകം അംഗികരിച്ചതാണ്. ഹദീസ് ശാസ്ത്രത്തിലെ ഇമാമാണെന്ന് ഇബ്നു ഹസിര്‍ മഹാനവറുകളെ പറ്റി പറഞ്ഞത് പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിശ്ക്കാത്തിന്‍റെ തുടക്കത്തില്‍ അതിന്‍റെ ശേഖരണം നിര്‍വഹിച്ചവരും രചയിതാവുമായ ഇമാം തിബ്രീസ്(റ) താന്‍ അവംലബിച്ച  മികവുറ്റ ഹദീസ് പണ്ഡിതരെ എണ്ണുന്നുണ്ട്. ഇമാം ബുഖാരി, ഇമാം മുസ്ലിം(റ) തുടങ്ങിയ അഗ്രഗണ്യരെ എണ്ണിയ അതേ ഹഗണത്തില്‍ തന്നെ ഇമാം ബൈഹഖി(റ)വിനെ എണ്ണിയതന്ന വസ്തുത എടുത്തുപറയേണ്ടതാണ്.

ഇമാം ഹാകിം(റ)വിന്‍റെ ഏറ്റുവും പ്രമുഖ ശിഷ്യരില്‍ ഒരാളാണ് ഇമാം ബൈഹഖി(റ). അദ്ദേഹത്തിന്‍റെ അറിവിന്‍റെ ആഴം വെളിപ്പെട്ട ഒരു സംഭവം ഇമാം ഹാകിം(റ) ക്ലാസ്സില്‍ ഒരിക്കല്‍ നടന്നിട്ടുണ്ട്. ഒരിക്കല്‍ ഹാകിം(റ) ക്ലാസ്സ് എടുത്ത് കോണ്ടരിക്കുകയാണ്. നിരവധി പണ്ഡിതര്‍ അണിനിരന്ന സദസ്. ഹാകിം(റ)ഒരു ഹദീസിന്‍റെ സനദ് (നിവേദക പരമ്പര) വായിച്ചു. പക്ഷേ അതില്‍ ഒരു നിവേദകന്‍റെ പേര്  വിട്ട് പോയി. ഉടനെ ബൈഹഖി(റ) ഇമാം ഹാകിം(റ) വിനെ വളരെ ആദരവോടെ ഉണര്‍ത്തി. ഗുരുവിനും സംശയമായി. അതേ തുടര്‍ന്ന് ഒര്‍ജിനല്‍ കോപ്പി ഹാജറാക്കാനാവിശ്യപ്പെട്ടു.അതില്‍ ഇമാം ബൈഹഖി(റ) പറഞ്ഞത് പോലെ     ഒരു നിവേദകം വിട്ട് പോയിട്ടുണ്ടന്ന് സ്ഥിരീകരിക്കപ്പെട്ടു. ശിഷ്യന്‍ പറഞ്ഞതല്ലേ എന്നു കരുതി തള്ളാതെ ശരിയെ അംഗികരിക്കുകയും ശരി കണ്ടത്തുന്നതില്‍ സൂക്ഷമത പുലര്‍ത്തുകയും സംശയം ശിഷ്യര്‍ക്ക് മുന്നില്‍ വെച്ച് തീര്‍ക്കുകയും ചെയിതതിലൂടെ ഇമാം  ഹാക്കിം(റ) വിന്‍റെ ഉന്നത അധ്യാപക മാത്രകയും വിനയവും കൂടി ഈ സംഭവത്തില്‍ കൂടി വ്യക്തമാകുന്നുണ്ട്

ഇമാം ഹാകിം(റ) നെ കൂടാതെ 100 പണ്ഡിതര്‍ ബൈഹഖി(റ)വിന്ന് ഗുരുനാഥډാരായുണ്ട്. അബുല്‍ ഹസന്‍ നൈസാബുരി, അബുല്‍ ഇസ്ഹാഖുല്‍ അസ്ഫറായിനി തുടങ്ങിയ പ്രകത്ഭരും അതില്‍ പെടും. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ട്. തന്‍റെ മകനെ കൂടി അറിവിന്‍റെ വഴിയില്‍ തുടര്‍ത്താന്‍ ബൈഹഖി(റ) സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഖവാരിസ്മിലെ ഖാളിയായ തന്‍റെ പുത്രന്‍ അല്‍ ഖാളി ഇസ്മാഈല്‍(റ) അക്കാലത്തെ ഇസ്ലാമിക പണ്ഡിതരിലെ എണ്ണപ്പെട്ട ഒരാളായിരുന്നു.

രചന

പണ്ഡിത ലോകത്തേ കൃതഹസ്തനായ രചയിതാക്കളിലൊരാള്‍ കൂടിയാണ് ഇമാം ബൈഹഖി(റ). തന്‍റെ കാലത്തെ നല്ല രചയിതാവും ധാരാളം രചനകളുള്ള ഒരാളുമാണന്ന് ഇമാം ബൈഹഖി(റ)യെ കുറിച്ച് ഇബ്നുല്‍ ജൗസി അഭിപ്രയപ്പെട്ടിട്ടുണ്ട്. ഹദീസ്,ഫിഖ്ഹ്,ഉസ്വൂല്‍, തുടങ്ങിയവകളില്‍ വളരെ ബൃഹത്തായ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെതായിറ്റുണ്ട്. ഓരോന്നും അതത് ശാലകളിലെ ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്ഥ പുലര്‍ത്തുന്നതാണത്രെ

രചനയിലെ വിഷയക്രമികരണം, ആവിശ്ക്കാര ശൈലി എന്നിവയിലെ സവിശേഷ രീതി അദ്ദേഹത്തിന്‍റെ പ്രത്യേകതയണ്. അതുകോണ്ട് തന്നെ അദ്ദേഹത്തിന്‍റെ രചനയെ ധാരാളം പണ്ഡിതര്‍ പുകയിത്തിയിട്ടുണ്ട.ശാഫിഈ മദ്ഹബുകാരനായ ഇമാം ബൈഹഖി(റ) ഗ്രന്ഥ രചനയിലൂടെ  തന്‍റെ മദ്ഹബിനെ ശക്തമായി സഹായിച്ചിട്ടുണ്ട് . ഇക്കാര്യ പല പണ്ഡിതരും എടുത്തുപറഞ്ഞിട്ടുണ്ട് . ഇമാം സുബ്ക്കി(റ)പറഞ്ഞു: ‘അടിസ്ഥാന ശാഖ വിഷയങ്ങളില്‍ മദ്ഹബിനെ സഹായിച്ചവരാണ് അദ്ദേഹം’

തന്‍റെ ഉന്നത ശ്രേഷ്ഠരായ നൂറോളം വരുന്ന ഗുരുനാഥډാര്‍ക്ക് ഇമാം ബൈഹഖിയില്‍ രചനകളിലൂടെയും ഇസ്ലാമിന്‍റെ അടിസ്ഥാന ശാഖ-ശീലകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളിലൂടെയും ശക്തമായ പിന്‍ഗാമിയെ കണ്ടത്തിയിറ്റുണ്ടന്നും തന്‍റെ രചനാ വൈപുല്യത്തെ സാക്ഷിയാക്കി പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

ഹിജ്റ409 22ാം വയസ്സിലാണ് ആദ്യ രചന നടത്തുന്നത്. ജീവിതാന്ത്യം ആയപ്പോയേക്കു അനവധി ഗ്രന്ഥങ്ങാളാണ് രചനാ ഭൂമികയില്‍ പിറവി കോണ്ടത്. അത്തരമൊരു രചനയിലേക്ക് മറ്റാരും മുതിരാത്ത ആയിരത്തോളം വാള്യങ്ങള്‍ വരും അദ്ദേഹത്തിന്‍റെ രചനകള്‍. ചില ഇമാമുകള്‍ തന്‍റെ നാട്ടില്‍ നിന്ന് ഇമാം ബൈഹഖി(റ)വിനെ നൈസാബൂരിലെക്ക് തന്‍റെ കിത്താബിനെ പറ്റി കേള്‍ക്കാന്‍ വേണ്ടി വിളിച്ചത്ര തന്‍റെ 41ാം വയസ്സില്‍ ക്ഷണം സ്വീകരിച്ചു അവരുടെ അടുത്തേക്ക് പോയി. ‘മഅ്രിഫ്’ എന്ന ഗ്രന്ഥത്തേ പറ്റി കേള്‍ക്കാന്‍ അവര്‍ അദ്ദേഹത്തിന്ന് പ്രത്യേക സദസ്സ്     ഒരിക്കികോടുത്തുവത്ര

അദ്ദേത്തിന്‍റെ രചനാ വൈശിഷ്ട്യം ബോധ്യപ്പെടുത്തുന്ന രണ്ട് സംഭവങ്ങള്‍ തന്‍റെ മകനില്‍ നിന്ന് ഉദ്ധരിക്കപ്പെടിന്നുണ്ട് .  മകന്‍ പറയുന്നു: എന്‍റെ ഉപ്പ എന്നോട് പറഞ്ഞു: ഞാന്‍ എന്‍റെ ഈ ഗ്രന്ഥം (മഅ്രിഫത്തുല്‍സ്സുനനി വല്‍ അസാര്‍) രചന തുടങ്ങി അതിന്‍റെ വിവിദ വാള്യങ്ങളുടെ എഡിറ്റിംഗും പൂര്‍ത്തിയായി. ഇതിന്ന് ശേഷം ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരനും ധാരാളം ഖുര്‍ആന്‍ ഓതുന്ന സത്യവാനുമായ ഫിഖീഹി അബൂ മുഹമ്മദിനെ കാണാന്‍ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞു: ഞാന്‍ ശാഫിഈ(റ) വിനെ ഈ ഗ്രന്ഥത്തിന്‍റെ ചില വാള്യങ്ങള്‍ പിടിച്ചിരിക്കുന്നതായി സ്വപ്നത്തില്‍ ദര്‍ശിച്ചു. ശാഫിഈ(റ) എന്നോട് പറഞ്ഞു: ഞാന്‍ ഇന്ന് ഫഖിഹ് അഹ്മ്മദ് – ബൈഹഖി(റ) വിന്‍റെ  ഒരു ഗ്രന്ഥത്തിന്‍റെ എഴ് വാളിങ്ങള്‍ വാഴിച്ച് തീര്‍ത്തു’  ഇമാം ബൈഹഖി തുടര്‍ന്നു. ഈ ദിവസം നേരം പുലര്‍ന്നപ്പോള്‍ മറ്റോരു ഫഖീഹായ ഉമറുബ്നു മുഹമ്മദിനെ കാണാന്‍ ഇടയായി അദ്ദേഹം ശാഫിഈ(റ) വനെ ഖുസ്റുജര്‍ദിലെ ജുമഅത്ത് പള്ളിയലെ ഒരു കട്ടിലില്‍ ഇരിക്കുന്നതായി സ്വപ്നത്തിതല്‍ ദര്‍ശിച്ചുവത്ര ഇമാം ശാഫിഈ(റ) അദ്ദേഹത്തോട് പറഞ്ഞു ‘എനിക്ക് ഇന്ന്‌ ഫഖീഹ് (റ)അഹമ്മദിന്‍റെ ഒരുഗ്രന്ഥത്തിന്‍റെ ഇത്ര ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനായി

 മറ്റോരു സംഭവം മകന്‍ പറയുന്നു: ‘എന്‍റെ ഉപ്പ പറഞ്ഞു: അല്‍ ഹാഫിള്‍ ഹുസൈനുബനു സമര്‍ഗന്ദിയെ എനിക്ക് കേള്‍ക്കാനായി. അദ്ദേഹം പറഞ്ഞു: എന്നോട് അബൂബക്കര്‍ മുഹമ്മദ്ബ്നു  അബ്ദില്‍ അസീസില്‍ മര്‍വസി പറഞ്ഞു: ‘ഞാന്‍ ഇന്ന് ആകാശത്ത്  ഒരു പെട്ടി ഉയര്‍ന്ന് കോണ്ടിരിക്കുന്നു. ഞാന്‍ ചോതിച്ചു എന്താണിത്? അപ്പോള്‍ ആരോ പറഞ്ഞു ബൈഹഖിയുടെ രചനകളാണ്’

അദ്ദേഹത്തിന്‍റെ രചനകള്‍ സമഗ്രത കോണ്ടും വിശാലത കോണ്ടും അടയാളപ്പെടുത്തപ്പെട്ടതാണ്.അബലമായ റിപ്പോട്ടുകള്‍ അവലംബിക്കാതെ അവയിലെ ശരികളിലൂടെ മാത്രമുള്ള  രചനാ ശൈലിയിലൂടെയാണ് അവനോടെങ്ങും ശ്രുതിപ്പെട്ടതും ഹദീസ് ഗവേശകര്‍ അതിനെ സ്വീകരിച്ചതും

ദലാഇലുന്നുബുവ്വ ,ശിഅ്ബുല്‍ ഈമാന്‍ ,സുനനുല്‍ കബീര്‍, അല്‍ ഖിലാഫിയ്യത്ത് ,മനാഖിബ്നു ശാഫിഈ,മനായിബുല്‍ ഇമാം അഹ്മ്മദ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാനിയങ്ങളിലെ എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ ഇമാം ബൈഹഖി(റ)വിന്‍റെതാണ. അന്യഷ്യകര്‍ക്കും പഠിതാക്കള്‍ക്കും അവലംബയോഗ്യവും ആധികാരികതയുള്ളതുമാണ് ഈ ഗ്രന്ഥങ്ങള്‍

ഇമാം സുബ്കി(റ) വിന്‍റെ ത്വബാക്കതു ശാഫിഇയ്യില്‍ സുനനുല്‍ കുബ്റയെ പറ്റി പറഞ്ഞത് ഇങ്ങനായാണ്: ഹദീസ് ശാസ്ത്രത്തില്‍ ഇത്ര കത്യമായ എഡിറ്റിംഗ്, ക്രോഡികരണം എന്നിവയില്‍ നന്നായ മറ്റൊരു ഗന്ഥവുമില്ല . څമഅ്രിഫത്തില്‍ സുനനി വല്‍ അസാര്‍چ എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ശാഫിഈ പണ്ഡിതനും ഒഴിഞ്ഞ് നില്‍ക്കാനാവില്ലന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഖിലാഫിയ്യത്ത് എന്ന ഗ്രന്ഥത്തെ പറ്റി പറഞ്ഞു: ڇഈ ശാഖയില്‍ മറ്റാരും ഇതിന്ന് മുമ്പ് കടന്ന് വന്നിട്ടില്ല. പുതിയ സ്വതന്തമായ ശൈലിയാണ് ഇതില്‍ സീകരിച്ചത് . ഹദീസും ഫിഖ്ഹും ഗഹനമായി അറിയുന്നവര്‍ക്കേ ഇത് രചിക്കാനാവുകയുള്ളുڈ എന്നാണ് . അങ്ങനെ ഒരോ ഗ്രന്ഥവും പരിശോധിച്ചാലും വളരെ ക്രമീകൃതവും വിജ്ഞാനീയങ്ങള്‍ കൊണ്ട് സമ്പുഷ്ടവുമായട്ട് നമുക്ക് അനുഭവിക്കാനാവും. അവ പരിശോധിക്കുന്ന ജ്ഞാനികള്‍ പറഞ്ഞ് പോവും ڇഈ ഗ്രന്ഥങ്ങള്‍ ഇതിന്ന് മുമ്പ് മറ്റാര്‍ക്കും തയ്യാറാക്കാനായിട്ടില്ലڈ എന്ന്.

 എന്നാല്‍, തന്‍റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രചാരം നേടിയത് ദലാഇലുന്നുബുവ്വയും ശഅ്ബുല്‍ ഈമാനുമാണ്. വിശുദ്ധ ഹദീസാണ് ശഅ്ബുല്‍ ഈമാനിന്‍റെ പ്രതിപാദ്യ വിഷയം. അവലംബ യോഗ്യരായ ഗുരുക്കളില്‍ നിന്ന് ശേഖരിച്ച ഹദീസുകളുടെ ക്രമീകൃതമായ ക്രോഡികരണമാണിത്. മിശ്ക്കാത്ത് പോലോത്ത പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിനെ അവംലബിച്ചിട്ടുണ്ട്. മിശ്ക്കാത്തില്‍ ചില ഹദീസുകളില്‍ ഉദ്ദരിച്ചതിന്ന് ശേഷം ഈ  ഹദീസ് ശുഅ്ബുല്‍ ഈമാനില്‍ ഉദ്ദരിച്ചിട്ടുണ്ട്چ എന്ന് ചേര്‍ത്തഴുതിയത് നമുക്ക് കാണാനാവും.

ദലാഇലുനുബുവ്വ ഒരു നബി ചരിത്ര ഗ്രന്ഥമാണ്. ദലാഇലുനുബുവ്വ വ മഅ്രിഫത്തു അഹ്വാലി അസ്ഹാബി ശരീഅ എന്നാണ് പൂര്‍ണ്ണനാമം ഇമാം തുര്‍മുദി(റ) ശമാഇല്‍ പോലെ വളരെ വ്യത്യസ്തമായ ഗ്രന്ഥമാണിത്. ഹാഫിള് ഇബ്നു കസീര്‍ പറഞ്ഞത്: ‘ തിരുനബിയുടെ സ്വഭവ വിശേഷണങ്ങള്‍, ചരിത്രം എന്നി വിഷയങ്ങളിലെ കണ്ണായ ഗ്രന്ഥമാണിത്. ഈ വിഷയത്തിലെ ഒരടിസ്ഥാന സ്രോതസ് കൂടിയാണ് ഈ ഗ്രന്ഥം. പല പണ്ഡിതരും ഇതിനെ അവംലബിക്കുകയും ഉദ്ധരിണികള്‍ എടുത്ത് ഉദ്ധരിക്കുകയും ചെയിതിട്ടുണ്ട്. ഹാഫിള് ഇബ്നു കസീര്‍(റ) തന്‍റെ അല്‍ ബിദായത്തി വന്നിഹായയിലും ഇമാം സുയൂഥി(റ) അല്‍ ഖ്വസാസുല്‍ കുബ്റായിലും അദുര്‍റുല്‍ മന്‍സുറിലും ഇങ്ങനെ ഉദ്ധരിണികള്‍ കൊടുത്തതായി കാണാം .

ഹിജ്റ458 ജമാദുല്‍ ഊലാ 10 ന് നൈസാബൂരില്‍ വെച്ച് 74ാം വയസ്സില്‍ ആ മഹാനായ അറിവിന്‍റെ സേവകന്‍ ഈ ലോകത്തോട് വിട പറഞ്ഞു. അവിടെ നിന്ന് മയ്യത്ത് ബൈഖിലേക്ക് കൊണ്ടുവരപ്പെടുകയും അവിടെ കബറടക്കുകയും ചെയ്തു . അവസാനം വരെ അറിവിന്‍റെ മാര്‍ഗത്തില്‍ കര്‍മനിരതനായി എന്നതും മഹാനവറുകളുടെ സൗഭാഗ്യമാണ് നൈസാബൂരിലേക്ക് ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ട് പോവുകയും  അറിവ് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയിലാണ് വഫാത്ത് സംഭവിച്ചത് . അല്ലാഹു അവരുടെ വഴിയെ പിന്തുടരാന്‍ നമുക്ക് സൗഭാഗ്യം നല്‍കട്ടെ.

 

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*