നവകേരള സദസ്സില്‍ അധ്യാപകരും പങ്കെടുക്കണം; പങ്കാളിത്തം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം

കണ്ണൂര്‍: ഇന്നും നാളെയുമായി കാസര്‍കോട് നടക്കുന്ന നവകേരള സദസ്സില്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍. ഹയര്‍ സെക്കന്‍ഡറി കണ്ണൂര്‍ മേഖലാ ഉപമേധാവിയുടേതാണ് സര്‍ക്കുലര്‍. അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നവകേരള സദസ്സില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന കലക്ടറുടെ ഉത്തരവ് വിവാദമായിരുന്നു

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*