തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതക്കനുസരിച്ച് നവംബര്‍ 13 മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ജോലി& തസ്തിക
സെന്‍ട്രല്‍ ഗവണ്‍മെന്റിന് കീഴില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്.
ഒഴിവുകള്‍
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ ആകെ 9 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ ആകെ 9 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി
25 വയസ് മുതല്‍ 34 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ഡി, എക്‌സ് സര്‍വ്വീസ് മെന്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം. എല്‍.വി.ഡി ലൈസന്‍സ് ഉണ്ടായിരിക്കണം. ഡ്രൈവര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഹെവി വെഹിക്കിള്‍: എസ്.എസ്.എല്‍.സി വിജയം. ഹെവി വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിനോടൊപ്പം സര്‍വ്വീസ് ബാഡ്ജും ഉണ്ടായിരിക്കണം. ഡ്രൈവിങ്ങില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങളും ശമ്പളവും ലഭിക്കുന്നതാണ്. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ക്ക് മാസം 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നതാണ്.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് മാസം 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റായ https://www.vssc.gov.in/ സന്ദര്‍ശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ *യോഗ്യതകള്‍ പരിശോധിക്കുക
* അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
>ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി ഈ ലിങ്ക് സന്ദര്‍ശിക്കുക.
Be the first to comment