ഖുദ്‌സിന്റെ കിതപ്പ് കെട്ടൊടുങ്ങാതെ തിളച്ച് മറിഞ്ഞു കൊണ്ടേയിരിക്കുകയാണ്..
നിഷ്‌കപടമായ ആതിഥേയം അരുളി എന്നതാണ് ഫലസ്തീന്‍ ചെയ്ത നിഷ്‌കളങ്കമായ തെറ്റ്..
ദുശ്ശഗുണത്തിന്റെ ചാപ്പ കുത്തി ലോകം മുഴുവന്‍ ജൂതലോപികളെ സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തപ്പോള്‍, ഉപാധികള്‍ക്ക് പോലും അവസരം കൊടുക്കാതെ അവരെ സ്വീകരിച്ച് തങ്ങളുടെ മണ്ണില്‍ പാര്‍പ്പിച്ചു എന്ന കൊടുംപാപത്തിന്റെ അനന്തരഫലമാണ് ഖുദ്‌സ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങളുടെ പിന്‍ബലത്തോട് കൂടെ സ്വന്തമായി അസ്തിത്വം ഉണ്ടാക്കിത്തീര്‍ക്കുന്നതിനുള്ള തത്രപ്പാടില്‍ ഇസ്രായേല്‍ എന്ന രാജ്യം തങ്ങള്‍ക്ക് അഭയം നല്‍കിയ ഫലസ്തീനില്‍ തന്നെ പാല്‍ കൊടുത്ത കൈയിന് കൊത്തുന്ന സര്‍പ്പ സ്വഭാവത്തോടുകൂടി വെട്ടിപ്പിടിച്ച് കൊണ്ടിരിക്കുന്നത്..
1948 മുതല്‍ തുടങ്ങിയ ഇസ്രായേലിന്റെ അറുതിയില്ലാത്ത അരുംകൊലകളുടെ ബാക്കി പത്രമായി ഇന്നും അവിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് നിഷ്ഠൂരമായ പീഡനമുറകളാണ്..
പറക്കമുറ്റാത്ത പിഞ്ചു ബാല്യങ്ങളുടെ ചിറകരിയുന്ന കാടന്‍ സമീപനം ഫലസ്തീനിന്റെ ഭാവിയെ ഉന്നംവച്ചു കൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. രണ്ടു രാജ്യങ്ങളുടെ പ്രശ്‌നമായി അവതരിപ്പിക്കുന്നിടത്ത് തന്നെ തീരുന്നുണ്ട് ഫലസ്തീന്‍ വിഷയത്തിലെ നൈതികത.
ജന്മഭൂമിക്ക് വേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടമാണ് ഖുദ്‌സിന്റെ മക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിവേശത്തിനെതിരെയുള്ള ഈ ചെറുത്തുനില്‍പ്പില്‍ ഫലസ്തീനിയന്‍ പക്ഷം തീര്‍ത്തും സത്യമാണ്. ഫലസ്തീന്‍ നീ കാത്തിരിക്കുക..
ദൈവസഹായം നിന്നില്‍ പൂവണിയുന്നതും കാത്ത്….
Be the first to comment