പോരാട്ടം; ലക്ഷ്യം കാണുക തന്നെ ചെയ്യും.

GAZA CITY, GAZA - MAY 21: A young child dressed in the uniform of the Ezz-Al Din Al-Qassam Brigades, the armed wing of the Palestinian Hamas movement as a ceasefire came into effect on May 21, 2021 in Gaza City, Gaza. Yesterday, Israel's cabinet and Hamas, the militant group that rules Gaza, agreed on a ceasefire starting in the early hours of this morning. The recent fighting began on May 10th after rising tensions in East Jerusalem. (Photo by Fatima Shbair/Getty Images)

ഫലസ്തീനിലെ ചിത്രങ്ങള്‍ മനുഷ്യരുടേത് തന്നെയാണ് നാം തിരിച്ചറിയാത്തത് എന്ത് കൊണ്ടാണ്, ലവലേശം ഈമാനിന്റെ കണിക ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കായ് നാം വാചാലരാകുമായിരുന്നല്ലോ…
ഭാവനാ ലോകത്തൊന്നും നിങ്ങളവരെ വാഴ്ത്തി കുഴയേണ്ട, യഥാര്‍ഥ്യങ്ങള്‍ മാത്രം കുറിച്ചാല്‍ മതി.

ഉമ്മയില്ലാത്ത മക്കളും, പ്രിയപ്പെട്ടവരില്ലാത്ത കുടുംബവും, ചോരയൊലിക്കുന്ന കുഞ്ഞിന്റെ ശിരസ്സും തുടങ്ങി ട്ടനേകം ചിത്രങ്ങള്‍ നിങ്ങളെ നിരന്തരം മാടി വിളിക്കും..
എന്തെന്നില്ലാത്ത കണ്ണീര്‍ പൊടിയും..
വിദ്യാലയമുറ്റത്ത് പറന്നുല്ലസിക്കേണ്ട പൈതങ്ങള്‍ നിരായുധരായി കൊണ്ട് കൂറ്റന്‍ മിസൈലുകളെ പ്രതിരോധിക്കുന്നുണ്ടാകും…
ആശുപത്രി വരാന്തകളില്‍ അര്‍പ്പിത ബോധത്തോടെ സേവനസന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകരുണ്ടാകും…
താറുമാറായ കെട്ടിടങ്ങളെയും ചുറ്റുപാടിനെയും നോക്കി വിലപിക്കുന്ന വാര്‍ദ്ധക്യം ബാധിച്ചിട്ടും പോരാട്ട വീര്യം ചോരാത്ത വൃദ്ധരുണ്ടാകും…
കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന യുവാക്കളുണ്ടാകും…

ഇല്ലാ ഇവരാരും ഇല്ലത്രെ… വംശ ഹത്യക്ക് മുതിര്‍ന്ന ഇസ്രായേലിന്റെ യാങ്കി പടക്ക് ഇവരാരും ബാക്കിയാവുന്നത് ഇഷ്ടമല്ലെന്നല്ല, പേടിയെന്ന് തന്നെ വേണം പറയാന്‍. ഉറപ്പിച്ചും തറപ്പിച്ചും പറയാം വെസ്റ്റ് ന്റെ മാമന്‍ മാധ്യമ ലോബിയും, അമേരിക്കന്‍ കുല്‍സിത സഹായങ്ങളും,അവരോടൊപ്പം നിന്നിട്ടു പോലും ഹമാസിന്റെ പോരാളികളെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. എങ്കില്‍ ഞാനൊന്ന് പറയട്ടെ ഈ അക്രമിക്കൂട്ടം നിലം പരിശാകുന്ന നാളുകള്‍ വിദൂരമല്ല,നെഞ്ചില്‍ തൊട്ട് പറയുന്നു ഫലസ്തീന്‍ മണ്ണ് മോചിപ്പിക്കാന്‍ റബ്ബിനോളം പോന്ന ഒരുവന്‍ നിങ്ങളിലില്ലല്ലോ…ഇന്‍ ഷാ അല്ലാഹ് പോരാട്ടം ലക്ഷ്യം കാണുക തന്നെ ചെയ്യും.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*