
സംഘടന വൈകാരികതക്ക് വേണ്ടിയും അണികളില്‍ ആവേശം ജനിപ്പിക്കാന്‍ വേണ്ടിയും പ്രാസംഗികന്റെ ആലങ്കാരികതയെന്നോണം മുത്ത് റസൂലിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹത്തിലേക്ക് പ്രഘോഷണം നടത്തുന്ന തല്‍പര കക്ഷികളുടെ നീക്കത്തെ വളരെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് വെച്ച് നടന്ന സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ .പ്രബോധനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നിട്ടിറങ്ങിയപ്പോള്‍ ത്വാഇഫില്‍ നേരിട്ട തീക്ഷണമായ അനുഭവങ്ങള്‍ ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്. അസഭ്യം പറഞ്ഞവരോടും കല്ലെറിഞ്ഞവരോടും കാലില്‍ നിന്ന് നിണം വാര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പോലും കാരുണ്യം ചൊരിഞ്ഞ നബി മാനവികതയുടെ പൂര്‍ണ്ണതയാണ്. എന്നാല്‍ ചില തല്‍പര കക്ഷികള്‍ നബി കാരുണ്യ ചരിത്രത്തെ പാതി വിഴുങ്ങിയും പാതി പറഞ്ഞും പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് മുസ്ലിം ലോകമാണ്. അണികളില്‍ ആവേശം പകരാനും സംഘടന വൈകാരികതക്കും വേണ്ടി ചരിത്രം വക്രീകരിക്കുന്നത് അപകടകരമാണ്. ഇസ്്‌ലാമിനെ ഇതുവഴി തെറ്റിദ്ധരിപ്പിക്കപ്പെടും എന്നതില്‍ സംശയമില്ല. സര്‍വ്വലോകത്തിനും കാരുണ്യമായി അയക്കപ്പെട്ട മുത്ത് നബിയുടെ ചരിത്രത്തെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം സംഘടനാ വളര്‍ച്ചയോ, വൈകാരികതയോ ആയേക്കാം. എന്നാല്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാന്‍ മുസ്്‌ലിം ലോകം തയ്യാറാവില്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്. മാത്രവുമല്ല തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അണികള്‍ ഒരു ആത്മവിചിന്തനം നടത്താനുള്ള ചുരുങ്ങിയ ആയുസ്സ് മാത്രമാണ് ഇത്തരം പാര്‍ട്ടിക്കും പ്രസ്താവനകള്‍ക്കുംഉള്ളൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. അത് ഏറെ വയ്കാതെ സമൂഹം മനസ്സിലാക്കുക തന്നെ ചെയ്യും.
Be the first to comment