12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്സിന് ഡിസിജെഐ അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്സിന്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കൗമാരക്കാര്‍ക്ക് നല്കാന് അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്സിന് കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്സിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.
വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ വാക്സിന് ചെലവു കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അമേരിക്കയിലെ ടെക്സാസിലെ ചില ശാസ്ത്രജ്ഞരാണ് വാക്സിന് വികസിപ്പിച്ചത്.
Be the first to comment