തിരുവനന്തപുരം
കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1,509, തിരുവനന്തപുരം 1,477, കൊല്ലം 1,061, കോട്ടയം 1,044, കോഴിക്കോട് 9,91, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍കോട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 987 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെട്ടവിരില്‍ 77 പേരുടെ കൊവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു. തോടെ സംസ്ഥാനത്തെ ആകെ മരണം 62,199 ആയി. ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 668 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6972, കൊല്ലം 1279, പത്തനംതിട്ട 627, ആലപ്പുഴ 1990, കോട്ടയം 3700, ഇടുക്കി 2162, എറണാകുളം 4577, തൃശൂര്‍ 2,432, പാലക്കാട് 1554, മലപ്പുറം 1999, കോഴിക്കോട് 2060, വയനാട് 938, കണ്ണൂര്‍ 1442, കാസര്‍ഗോഡ് 272 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Be the first to comment