ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു.92 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തന്റെ പതിമൂന്നാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്.35 ലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ആയി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.പത്മവിഭൂഷന് പത്മഭൂഷന്‍, ദാദാസാഹിബ് ഫാല്‍ക്കെ, ഭാരതരത്ന തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.
Be the first to comment