_രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 40,863 പേർ രോഗമുക്തി നേടി. എന്നാൽ സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് എത്തി. 5,90,611 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം 3,623 ആയി, 1,009 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 328 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്ത് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ രണ്ടാം തരംഗത്തിന്റെ ഇരട്ടി, ഏകദേശം എട്ട് ലക്ഷം കേസുകൾ വരെ ഉയർന്നേക്കാമെന്ന് ഐഐടി കാൺപൂർ പ്രൊഫസറും ഗണിതശാസ്ത്രജ്ഞനുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു. ഈ മാസം പകുതിയോടെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേസുകളുടെ എണ്ണം ഏറ്റവും ഉയരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ രണ്ട് ശതമാനം വർധനയുണ്ടായി. അതിനിടെ, കോവാക്സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Be the first to comment