റിയാദ്: രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനിയുമായും സ്ഥാപനവുമായുമുള്ള സർക്കാർ ഏജൻസികളുടെ കരാർ നിർത്തുന്നു. ഗവണ്മെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് സുപ്രധാനമായ റിപ്പോർട്ട് പുറത്ത് വന്നത്. 2024 ഓടെ കരാറുകൾ ലഭ്യമാകണമെങ്കിൽ രാജ്യത്ത് വിദേശ കമ്പനികൾക്ക് ഹെഡ് ക്വാർട്ടെഴ്സ് വേണമെന്നാണ് ആവശ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ചോർച്ച പരിമിതപ്പെടുത്തുന്നതിനും ചെലവ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുറമെ, സർക്കാരുമായോ ഏതെങ്കിലും ഏജൻസികൾ, സ്ഥാപനങ്ങൾ, ഫണ്ടുകൾ എന്നിവയുമായി ഇടപെടുന്ന വിദേശ കമ്പനികളുടെ ബിസിനസ് പ്രാദേശികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. സഊദി വിഷൻ 2030 ന്റെ ഭാഗമായി തലസ്ഥാന നഗരിയായ റിയാദിനെ ലോകത്തെ മികച്ച നാഗരിയായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.അതേസമയം, പുതിയ തീരുമാനം നിക്ഷേപകന്റെ സഊദി വിപണിയിലെ പ്രവേശനത്തിനോ സ്വകാര്യ മേഖലയുമായി ബിസിനസ്സ് തുടരുന്നതിനോ ബാധിക്കില്ലെന്ന് കേന്ദ്രങ്ങൾ വ്യക്തമാക്കി. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഈ വർഷം തന്നെ പുറപ്പെടുവിക്കും.
About Ahlussunna Online
1307 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment