ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. മോസ്‌ക്കോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതി ഉണ്ടെന്ന കാര്യം രണ്ടാഴ്ച്ച മുമ്പ് കുവൈത്ത് നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. അനുരഞ്ജനത്തിനുള്ള പ്രാഥമിക കരാറിന്റെ കാര്യത്തിലാണ് ധാരണയായിട്ടുള്ളത്. നിലവില്‍ പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ തടസ്സമൊന്നുമില്ലെന്നും ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് ഖത്തര്‍ സൗദിയുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വിഷയത്തില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങളെ കൂടി പ്രതിനിധീകരിച്ചാണ് സൗദി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ ഫലപ്രദമാണ്. തര്‍ക്കം തുടരുന്നത് ഗള്‍ഫ് മേഖലയിലെ ഒരു രാജ്യത്തിനും ഗുണകരമല്ല. പ്രതിസന്ധി കൊണ്ട് ഏറ്റവും നഷ്ടമുണ്ടാകുന്നത് ജിസിസി രാജ്യങ്ങള്‍ക്കായിരിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Be the first to comment