എട്ടു മാസങ്ങള്‍ക്ക് ശേഷം ബഹ്റൈനിലെ പള്ളികളില്‍ ളുഹര്‍ നിസ്കാരം പുനരാരംഭിച്ചു

മനാമ: എട്ടു മാസങ്ങള്‍ക്കു ശേഷം ബഹ്‌റൈനിലെ പള്ളികളില്‍ കഴിഞ്ഞ ദിവസം മുതല്‍ ളുഹര്‍ നിസ്‌കാരം പുനരാരംഭിച്ചു.

കൊവിഡ് സാഹചര്യത്തില്‍ പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന ളുഹര്‍ ജമാഅത്ത് നമസ്‌കാരം ബഹ്‌റൈന്‍ മതകാര്യ വകുപ്പായ സുന്നീ വഖ്ഫ് ഡയറക്ടറേറ്റിന്റെ തീരുമാനമനുസരിച്ചാണ് ഞായറാഴ്ചമുതല്‍ പുനരാരംഭിച്ചത്.

സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ മറ്റ് നമസ്‌കാരങ്ങളും അനുവദിക്കുമെന്നാണ് കരുതുന്നത്.

അതേ സമയം വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം ഉടനെ ആരംഭിക്കുകയില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ തിരഞ്ഞെടുത്ത ചില പള്ളികളില്‍ സുബ്ഹ് നിസ്‌കാരത്തിന് മാത്രം അനുമതി നല്‍കിയിരുന്നു. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‌കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020മാര്‍ച്ച് 19നാണ് ബഹ്‌റൈനിലെ പള്ളികളില്‍ ജുമുഅ നിസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷവും മറ്റു ജമാഅത്തുകള്‍ തുടര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ച് 23 ന് എല്ലാ പള്ളികളും പൂര്‍ണ്ണമായും അടച്ചിടണമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ സുബ്ഹി-ളുഹര്‍ നിസ്‌കാരങ്ങള്‍ക്കായി പള്ളികളിലെത്തുന്ന വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി അധികൃതര്‍ ട്വിറ്റര്‍ പേജില്‍ അറിയിച്ചിട്ടുണ്ട്.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.