ന്യൂഡല്‍ഹി: ഫെബ്രുവരി 13. പ്രണയദിനത്തിലേക്ക്് പുലര്‍ന്ന ഈ രാവു മുഴുവന്‍ ഷഹീന്‍ ബാഗ് ഉണര്‍ന്നിരിക്കുകയായിരുന്നു. സമരത്തീനാളത്തില്‍ ആവേശമാക്കി ആബാസവൃദ്ധമടങ്ങിയ ജനക്കൂട്ടം ഈ രാവിനെ.
മോദി നിങ്ങള്‍ എന്നുവരും (മോദി തും കബ് ആഓഗേ) എന്ന ഗാനം ഇന്നലെ രാത്രി അവിടെ ലോഞ്ച് ചെയ്തു. പ്രണയദിനത്തില്‍ സമരമുഖത്തെത്തി പ്രധാനമന്ത്രി തങ്ങളോട് സംസാരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
‘നാം വാലന്റൈന്‍സ് ഡെ ആഘോഷിക്കുകയല്ല. ഇത് മോദിക്കുള്ള ഒരു ക്ഷണം മാത്രമാണ്. എഇവിടെ വരൂ. എന്നിട്ട് ഞങ്ങളോട് സംസാരിക്കൂ. അത്ര മാത്രം’- സമരപ്രതിനിധി പറഞ്ഞു. പിന്നീട് ഒരു സംഘം ചേര്‍ന്ന് പാട്ടുപാടി. സമരത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നതാണ് പാട്ടിലെ വരികള്‍.
‘ഞങ്ങളെല്ലാരും ചേര്‍ന്ന് ഇവിടെ ഇരിക്കുകയാണ്. മോദി നിങ്ങള്‍ എന്നു വരും. ഞങ്ങള്‍ ഞങ്ങളുടെ മേല്‍വിലാസം പറയാം. നിങ്ങള്‍ നിങ്ങളുടെ മേല്‍വിലാസം പറയൂ. ഞങ്ങള്‍ സ്ത്രീകള്‍ പറയുകയാണ്.ഈ ഭാരതദേശം ഞങ്ങളുടേതാണ്. തണുപ്പു കാലം കഴിഞ്ഞു. ചൂടുകാലം ഇനി ബാക്കിയാണ്. ഞങ്ങള്‍ ഇവിടെ തന്നെ ഇരിക്കും. മോദി നിങ്ങള്‍ എന്നു വരും’- എന്നിങ്ങനെ പോകുന്നു പാട്ടിലെ വരികള്‍.
അതിനു ശേഷം ഒരു സമ്മനവും അവര്‍ മോദിക്ക് സമര്‍പ്പിച്ചു. ചുവപ്പു നിറത്തിലുള്ള ടെഢി ബിയര്‍. സമരപ്പന്തലിലെ ഏറ്റവും പ്രായമേറിയ വല്ലിമ്മമാര്‍ ചേര്‍ന്നാണ് ഇത് അനാവരണം ചെയ്തത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗിലെ സ്ത്രീകള്‍ മോദിക്ക് പോസ്റ്റ് കാര്‍ഡ് അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം തലസ്ഥാന നഗരിയില്‍ സമരം ചെയ്തിട്ടും തിരിഞ്ഞു നോക്കാത്ത പ്രധാന മന്ത്രിയോട് ഷഹീന്‍ബാഗിലെത്തി തങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്കാര്‍ഡ് അയച്ചത്.
ഡിസംബര്‍ 15നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകള്‍ സമരത്തിനെത്തുന്നത്. ഇതിനോടകം നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ ഷഹീന്‍ബാഗ് സമരക്കാരോട് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.
Be the first to comment