ബംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെ. മഹാത്മാഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹെഗ്ഡേ വ്യക്തമാക്കി.
‘മാധ്യമങ്ങളില്‍ കാണിച്ചത് നുണയാണ്. പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ ഞാന്‍ പരാമര്‍ശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ നെഹ്റുവിനെക്കുറിച്ചോ മറ്റേതെങ്കിലും സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചോ ഞാന്‍ ഒന്നും ത്നെ പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അതെനിക്ക് കാണിച്ചു തരൂ’ ഹെഗ്ഡെ പറഞ്ഞു.
ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്.
ഹെഗ്ഡെയുടെ വിവാദ പരാമര്‍ശങ്ങള്‍-
‘ഈ നേതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന ആരെയും പൊലിസുകാര്‍ ഒരിക്കല്‍ പോലും തല്ലിയിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം ഒരു വലിയ നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ ഈ നേതാക്കള്‍ ആ നാടകം ഭംഗിയായി കളിച്ചു. അതൊരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല. വെറുമൊരു നീക്കുപോക്ക് സ്വാതന്ത്ര്യസമരമായിരുന്നു, ‘ മഹാത്മാ ഗാന്ധിയുടെ നിരാഹാര സമരവും, സത്യഗ്രഹവും വെറുമൊരു നാടകം മാത്രമായിരുന്നു
സത്യഗ്രഹവും സഹനസമരവും കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ആളുകള്‍ പറയുന്നത്. അത് ശരിയല്ല. സത്യഗ്രഹം കാരണം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടിട്ടില്ല.
‘നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്രം തന്നത്. ചരിത്രം വായിക്കുമ്പോള്‍ എന്റെ രക്തം തിളച്ചു മറിയുകയാണ്. ഇത്തരം ആളുകളാണ് ഇന്ത്യയില്‍ മഹാത്മാവാകുന്നത്’- ഹെഗ്ഡെ പറഞ്ഞു.
Be the first to comment