പൗരത്വ നിയമഭേദഗതി ആഭ്യന്തര കാര്യം, ഇടപെടേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
കോലാംലംപൂര്‍: ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ഇന്ത്യന്‍ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. ഈ നിയമം കാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‌ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ദുഖകരമാണെന്നും മഹാതീര്‍ വ്യക്തമാക്കി.
അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Be the first to comment