വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിനു പിന്നാലെ പാകിസ്താന് 125 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കാനൊരുങ്ങി യു.എസ്. പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും സുരക്ഷയും നല്‍കുന്നതിനാണ് സഹായം അനുവദിച്ചത്.
2018 ജനുവരി മുതല്‍ പാകിസ്താനു നല്‍കിവരുന്ന സുരക്ഷാ സഹായങ്ങള്‍ ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് എഫ് 16ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും.
അതിനിടെ 2018ല്‍ സുരക്ഷാ സഹായങ്ങള്‍ നിര്‍ത്തിവച്ചതില്‍ മാറ്റങ്ങളൊന്നുമില്ലെന്നും തങ്ങുമായുള്ള ബന്ധത്തിന്റെ വിശാലതയ്ക്കനുസരിച്ച് സുരക്ഷാ സഹായങ്ങള്‍ പുനസ്ഥാപിക്കാമെന്നും ദേശീയ സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.
നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് കശ്മിര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കശ്മിര്‍ വിഷയം പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നെന്നായിരുന്നു വിവാദ പ്രസ്താവന. ഇത് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു
Be the first to comment