ദോഹ: ഖത്തറിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രശംസ. ഐക്യ രാഷ്ട്ര സഭ റിലീഫ് ആന്റ് വര്‍ക്കേര്‍സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റിന്(യു.എന്‍.ആര്‍.ഡബ്ല്യൂ.എ) 50 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചതിനാണ് അദ്ദേഹം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പ്രശംസ അറിയിച്ചത്. യു.എന്‍ സെക്രട്ടറി ജനറലിന്റെ വാക്താവാണ് ന്യൂയോര്‍ക്കില്‍ പ്രസ്താവന പുറത്തുവിട്ടത്. മാര്‍ച്ച് പതിനഞ്ചിന് റോമില്‍ നടന്ന സമ്മേളനത്തിലാണ് ഖത്തര്‍ യു.എന്‍.ആര്‍.ഡബ്ല്യൂ.എക്ക് ധനഹായം പ്രഖ്യാപിച്ചത്. സഹായം കണ്ടെത്തുന്നതിനായി റോമില്‍ നടന്ന പ്രത്യേക മന്ത്രിതല സമ്മേളനത്തില്‍ മറ്റു രാജ്യങ്ങളും സഹായ നിധി പ്രഖ്യാപിച്ചിരുന്നു.

Be the first to comment