ജറൂസലം: ഇസ്‌റാഈലില്‍ യു.എസ് പ്രഖ്യാപിച്ച ജറൂസലം എംബസി വരുന്ന മേയില്‍ തുറക്കും. ഇസ്‌റാഈല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും ഇത്.
‘ചരിത്രപരമായ നീക്ക’മാണിതെന്ന് യു.എസ് പ്രസ്താവനയില്‍ അറിയിച്ചു.
2019 ല്‍ ജറൂസലം എംബസി തുറക്കുമെന്നായിരുന്നു നേരത്തെ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞത്. എന്നാല്‍, പ്രഖ്യാപിച്ചതിലും നേരത്തേ തന്നെ എംബസി തുടങ്ങാനാണ് തീരുമാനം.
തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് യു.എസ് എംബസി മാറ്റുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീനില്‍ വന്‍ പ്രക്ഷോഭം നടന്നിരുന്നു. ലോകത്താകമാനം ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഉണ്ടായിരുന്നു.
മെയ് 15 ഫലസ്തീനികള്‍ ദുരന്തദിനമായാണ് ആചരിക്കുന്നത്. 1948 മെയ് 14 നാണ് ഫലസ്തീനിന്റെ ഉള്ളില്‍ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചത്. ഇതിനെ അനുസ്മരിച്ചാണ് മഹാദുരന്തദിനമായി (നക്ബ) ആചരിക്കുന്നത്.
1947 ന്റെയും 1949 ന്റെയും ഇടയില്‍ ഏതാണ്ട് 7.5 ലക്ഷം ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ആട്ടിപ്പുറത്താക്കി. ഇത് ഇപ്പോഴും തുടരുന്നു.
Be the first to comment