
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ ചെങ്കോട്ടക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കുടുക്കുന്നുണ്ട്.പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായും അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇത്തവണ തലസ്ഥാനത്തെത്തിയിട്ടുള്ളത്. 2021 മാര്‍ച്ചില്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. ഇതിനായി വിവിധ മേഖലകളില്‍ നിന്നായി 1,800 പേരെയാണ് പ്രത്യേക അതിഥികളായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
Be the first to comment