ജിദ്ദ:ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സഊദി തുറക്കുന്നു. ഒക്ടോബര്‍ 15നാണ് അതിര്‍ത്തി തുറക്കുക. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി.
70 കി.മീ അതിര് പങ്കിടുന്നുണ്ട് സഊദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സഊദിയും ഇറാഖും തമ്മിലുള്ള ബന്ധമുലഞ്ഞത്. അന്ന് അടച്ചതാണ് സഊദിയിലെ അരാറിലെ പ്രധാന അതിര്‍ത്തി.
കര്‍ബലയിലേക്ക് നീളുന്നതായിരുന്നു ഈ പാത. ഇതാണിപ്പോള്‍ തുറക്കാന്‍ പോകുന്നത്. 1990ല്‍ അടച്ചു പൂട്ടിയ ഈ പാത തുറക്കുക ഒക്ടോബര്‍ 15നാണ്. ഇതോടെ സഊദിയും ഇറാഖും തമ്മിലുള്ള അകലം എല്ലാ നിലയിലും കുറയും. നേരത്തെ തന്നെ ഇറാഖുമായി വിവധ പദ്ധതികള്‍ സഊദി പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ സഊദി അംബാസിഡറാണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്.
Be the first to comment