ഗുജറാത്ത് വംശഹത്യ ഫാഷിസം ഒരുവിചാരണ

സിദ്ധീഖ് കെ.കെ

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ ഖണ്ഡില്‍ നടന്ന മഹാപരിവര്‍ത്തന്‍ റാലിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്വലാഖിനെതിരെ ആഞ്ഞടിക്കുകയും തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ അതിനെ ഏറ്റുപിടിക്കുകയുംചെയ്തതോടെ രാജ്യത്ത് മുത്വലാഖുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.മുസ്ലിം സമൂഹത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള മതകീയാചാരമായ മുത്വലാഖിന്‍റെ മറവില്‍ മുസ്ലിംസ്ത്രീകള്‍ കടുത്ത അവഗണന നേരിടുകയാണെന്നും അതില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുകയാണ് മുത്വലാഖ് നിര്‍ത്തലാക്കലിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നുമാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആണയിട്ട് പറയുന്നത്.വാസ്തവത്തില്‍ ,സംഘികളുടെ ഈ സ്ത്രീസ്നേഹം എത്രമാത്രം ആത്മാര്‍ത്ഥപൂര്‍ണ്ണമാണെന്നറിയാന്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങള്‍  പരിശോധിച്ചാല്‍ മാത്രം മനസ്സിലാകും.

പ്രമാദമായഗോധ്ര ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ട് 2002 ഫെബ്രുവരിയിലാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറിയത്.ഗോധ്രയിലെ സംഭവത്തിനു പിന്നില്‍മുസ്ലിംങ്ങളാണെന്ന കിംവദന്തി പരത്തിസംഘ്പരിവാര സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രസ്തുത കലാപം ഏകദേശം രണ്ടരമാസത്തോളമാണ് നീണ്ടുനിന്നത്. ഇതിന്‍റെ അനന്തരഫലങ്ങള്‍ അത്യന്തം ബീഭത്സകവുംഅതിഭീകരവുമായിരുന്നു.

  വ്യക്തമായ ആസൂത്രണത്തോടെ സംഘികള്‍ നടത്തിയ പ്രസ്തുത കലാപത്തില്‍ ഗുജറാത്തിലെ മുസ്ലിം ഗ്രാമങ്ങള്‍ വിറങ്ങലിച്ചു നിന്നു. ഓരോ പ്രദേശത്തേക്കും സംഘങ്ങളായെത്തിയ കലാപകാരികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം അതിക്രൂരമായി മര്‍ദ്ദിച്ചു. വീടുകളും മുസ്ലിംസ്ഥാപനങ്ങളും അടിച്ചു തകര്‍ത്തു.സ്ത്രീകളുംകുട്ടികളും വയോജനങ്ങളുമടങ്ങിയസര്‍വരെയും അവരുടെ വീടുകളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും അവരിലെ പുരുഷന്മാരെ അവര്‍കൊണ്ടുവന്ന മാരകായുധങ്ങളുപയോഗിച്ച് കൂട്ടക്കശാപ്പ് നടത്തുകയും ചെയ്തു.വിശിഷ്യാ പലയിടങ്ങളിലും സത്രീകള്‍ മൃഗീയമായി ബലാത്സംഗത്തിനിരയാക്കപ്പെടുകയും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയുംചെയ്തു.

ലോകത്ത് നടക്കുന്ന അന്തര്‍ദേശീയ കലാപങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും പൊതുവെ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഇരകളാക്കാതെ മാറ്റിനിര്‍ത്താറാണല്ലോ പതിവ്?.എന്നാല്‍,പൗരാണിക കാലംമുതല്‍ക്കെയുള്ള ഈ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പോലും ഗുജറാത്തില്‍ കാറ്റില്‍ പറത്തപ്പെട്ടു.കലാപത്തിന്‍റെ ആദ്യനാള്‍ മുതല്‍ക്കേ മുസ്ലിം സ്ത്രീകളുടെ ചാരിതാര്‍ഥ്യം നശിപ്പിക്കാനും അവരെ ക്രൂരമായിമര്‍ദ്ദിക്കാനും കലാപകാരികള്‍ പ്രത്യേകം ശ്രദ്ധിച്ചു.തുടര്‍ന്നങ്ങോട്ട് സ്ത്രീപീഡനങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അവിടെ അരങ്ങേറി.പക്ഷെ,

ഈ പീഡനങ്ങളുടെയൊക്കെ കണക്കുകള്‍ ഇന്നും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും പീഡിതരുടെ കഥനകഥകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. തന്‍റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീകളെ കലാപകാരികള്‍  പീഡനത്തിന് ഇരയാക്കുന്നത് നേരില്‍ കണ്ട അബ്ദുല്‍ഉസ്മാന്‍ നല്‍കിയ വിവരണം നോക്കൂ: വൈകുന്നേരം ആറു മണി മുതല്‍ ജനക്കൂട്ടം പലരേയും ചുട്ടുകൊല്ലാന്‍ തുടങ്ങി . പരിസരത്തേ എല്ലാ  പെണ്‍കുട്ടികളുടേയും വസ്ത്രം ഉരിഞ്ഞുമാറ്റി- 22കാരിയായ എന്‍റെ മകള്‍ ഉള്‍പ്പെടെ.അവളുടെ  കല്യാണം നിശ്ചയിക്കേപ്പെട്ടിരുന്നു. എല്ലാരും ബലാഝംഘത്തിനിരയാക്കപ്പെട്ടിരുന്നു. എന്‍റെ ഭാര്യ 18,14,7 വയസ്സുകാരായ എന്‍റെ ആണ്‍മക്കള്‍ 22,2,4 വയസ്സുകാരായ എന്‍റെ പെണ്‍ മക്കള്‍ എന്നിവരെ ജനക്കൂട്ടം ചുട്ടുകൊന്നു(how has the gujarat massacure affected minority women)

ഇതുപോലെ പലയിടങ്ങളിലും സ്ത്രീകള്‍ പച്ചയായി പിച്ചിച്ചീന്തപ്പെട്ടു.പക്ഷെ, സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കൂടുതലായൊന്നും പുറം ലോകം അറിയാതെ പോവുകയാണുണ്ടായത്.വി.എച്ച്.പി പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ പത്രസ്ഥാപനങ്ങളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമായിരുന്നു ഇത്.കലാപത്തെ ന്യായീകരിച്ച് വാര്‍ത്തകളിറക്കുന്നതില്‍ മത്സരിച്ച മാധ്യമങ്ങള്‍ കലാപത്തിനു മറവില്‍ നരനായാട്ടുകളെ ബോധപൂര്‍വ്വം മറച്ചുവെച്ചു.പ്രത്യേകിച്ച്, ഹിന്ദുത്വാഭിമുഖ്യമുള്ള ഗുജറാത്തിലെ പ്രമുഖ പത്രസ്ഥാപനമായ “സന്ദേശ് “നിരന്തരം വ്യാജവാര്‍ത്തകളുടെ പ്രസിദ്ധീകരമേറ്റെടുത്ത് വന്‍സാമ്പത്തിക നേട്ടമുണ്ടാക്കി. പാവപ്പെട്ട മുസ്ലിം സ്ത്രീകളെ പീഡിപ്പിക്കാന്‍ കലാപകാരികളെ പ്രേരിപ്പിക്കുന്നതിലും ഈ പ്ത്രസ്ഥാപനം മറ്റു സ്ഥാപനങ്ങളേക്കാള്‍ മുന്നിട്ടു നിന്നു.

സമൂഹത്തില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ട ഭരണകൂടവും നിയമപാലകരും കലാപവേളയില്‍ കേവലം കാഴ്ചക്കാര്‍ മാത്രമായിരുന്നു.ചിലയിടങ്ങളിലവര്‍ കലാപകാരികളുടെ സഹകാരികളുമായി മാറി.സ്ത്രീകളെ രക്ഷിക്കാന്‍ ഒരു നടപടിയുമവര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല അവര്‍ക്ക് എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനുള്ള അവകാശം പോലും നിഷേധിച്ചു.കലാപബാധിത പ്രദേശങ്ങളില്‍ ഒറ്റ വനിതാ പോലീസിനെയും നിയോഗിച്ചതുമില്ല. പരാതിയുമായെത്തിയ ചില മുസ്ലിം സ്ത്രീകളോട് സഹായിക്കാന്‍ മുകളില്‍ നിന്നും ഉത്തരവില്ല എന്നായിരുന്നു പോലീസുകാരുടെ മറുപടി.

ഗുജറാത്ത് വംശഹത്യയിലെ ഫാഷിസ്റ്റ് ഭരണകൂട ഒത്താശ എല്ലാ നിലയ്ക്കും പ്രകടമായിരുന്നു .മായാകൊദ്നാനിയെ പോലുള്ള ഗുജറാത്തീ എം.എല്‍.എമാര്‍ വംശഹത്യയില്‍ നേരിട്ടു പങ്കാളികളായപ്പോള്‍ ബി.ജെ.പി ഭരണകൂടം ഒന്നടങ്കം അതിനുവേണ്ട സര്‍വ്വ സഹായവും ചെയ്ത് കൊടുത്തു.വംശഹത്യക്കിരയായവര്‍ക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തത്വത്തില്‍ കലാപത്തോട് ഒരു തരം മൃദുസമീപനമായിരുന്നു ഗുജറാത്ത് സര്‍ക്കാരും ജനപ്രതിനിധികളും സ്വീകരിച്ചിരുന്നത്.

ഇത്തരത്തില്‍ 2002 ല്‍ ഗുജറാത്തിലെ പതിനായിരകണക്കിന് പാവപ്പെട്ട മുസ്ലിം സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയ സംഘപരിവാര ഫാഷിസമാണ് മുത്വലാഖ് നിര്‍ത്തലാക്കലിലൂടെ മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ വിവാഹ മോചനം ഏറ്റവും  കുറവുള്ളത് മുസ്ലിം സമൂഹത്തിലാണെന്ന വസ്തുത ബോധപൂര്‍വം മറച്ചുവെച്ചുകൊണ്ട് സംഘപരിവാള്‍ ഫാഷിസ്റ്റുകള്‍ നടത്തുന്ന ഈ മുസ്ലിം വനിതാ സ്നേഹം കാപട്യവും നിഗൂഢതകളുള്ളതാണ്

   രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം മുത്വലാഖാണെന്നും വരുത്തി തീര്‍ക്കാനാണ് സംഘികള്‍ ശ്രമിക്കുന്നത് . അത് അവരുടെ എക്കാലത്തേയും ഹീഡന്‍ അജഡയുടെ ഭാഗവുംമാണ് യഥാര്‍ഥത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ സിവില്‍ നിയമങ്ങളില്‍ കൈക്കടത്തി ഏക സിവില്‍കോഡിന്ന്  കുറക്കുവഴിയൊരുക്കാനുള്ള തീവ്രശ്രമമാണ് സംഘപരിവാര ഒത്താശയത്തോടെ ഫാഷിസ്റ്റ് ഭരണകൂടെ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന്ത് . ഈ മഹാവിപത്തിനെതിരെ രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നിച്ച പ്രവര്‍ത്തികേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് .

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*