10 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 444 പേര്‍; ചികിത്സയിലുള്ളവര്‍ കുറയുമ്പോഴും മരണസംഖ്യ കുതിക്കുന്നു

തിരുവനന്തപുരം: കോവിഡ് കണക്ക് പരിശോധന കുറയ്ക്കുമ്പോഴും മരണക്കണക്ക് കുതിച്ചുയരുന്നു. 10 ദിവസത്തിനിടെ 444 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മാത്രം ബുധനാഴ്ച 57 മരണമുണ്ടായി. കൊല്ലത്തും എറണാകുളത്തും പതിമൂന്നും ഇടുക്കിയില്‍ പത്തും കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെയുള്ള കണക്കില്‍ 43,946 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുവരെ ലഭിച്ച 35,152 അപ്പീല്‍ അപേക്ഷകളില്‍ 29,223 എണ്ണം തീരുമാനമായിട്ടില്ല.
മാസങ്ങള്‍ക്കുശേഷം ഇന്നലെയാണ് മരണം 100 കടന്നത്. 125 മരണമായിരുന്നു ഇന്നലെയുണ്ടായത്. മരണക്കണക്കില്‍ കേരളത്തിന് മുകളില്‍ മഹാരാഷ്ട്ര മാത്രമാണുള്ളത്.
ചികിത്സയിലുള്ളവര്‍ കുറയുമ്പോഴും കോവിഡ് മരണങ്ങള്‍ വര്‍ധിക്കുകയാണ്. അതേ സമയം വാക്‌സിനേഷന്‍ എടുത്തവര്‍ തന്നെ വീണ്ടും രോഗികളാകുന്നു. ദിവസവും രണ്ടായിരത്തിനുമുകളിലാണ് വാക്‌സിനെടുത്തവര്‍ തന്നെ വീണ്ടും രോഗികളായി തീരുന്നത്. ഇത് ആരോഗ്യ വകുപ്പിനെ തന്നെ ആസങ്കയിലാഴ്ത്തുന്നുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് പരിഗണിച്ച 284 മരണങ്ങളടക്കം വ്യാഴാഴ്ച മാത്രം 320 മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചു. പഴയ മരണങ്ങള്‍ കൂടി ചേര്‍ത്ത് 10 ദിവസത്തിനിടെ 2019 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*