കര്‍ണാടക: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി. ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂര്‍ത്തിയായി.
വാദംകേള്‍ക്കല്‍ നാളെയും തുടരും. ഇന്ന് സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതി ബെഞ്ച്. വാദം ആരംഭിച്ചപ്പോള്‍ തന്നെ ഹിജാബിനോടുള്ള സര്‍ക്കാരിന്റെ സമീപനം കോടതി ആരാഞ്ഞു.
ഫെബ്രുവരി അഞ്ചിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഹിജാബ് നിരോധനത്തിന് നിര്‍ദേശമില്ലെന്ന് എ.ജി വ്യക്തമാക്കി. ഓരോ സ്ഥാപനങ്ങളും നിര്‍ദേശിക്കുന്ന യൂനിഫോം പാലിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകഎന്നുള്ളത് മാത്രമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment