ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം. എതിര്‍പ്പുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കാമെന്ന് സര്‍ക്കാര്‍.
വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലെത്തിയത്.
സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതം അനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്ക ലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് പറഞ്ഞിരുന്നു.
ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ്ലീംവിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാത്തത് സംബന്ധിച്ച വിവാദമാണ് മന്ത്രിയുടെ പ്രതികരണത്തിന് കാരണം. ഈ വിവാദത്തിന് പിന്നാലെയാണ് സ്‌കൂളുകളിലും ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ചത്.
Be the first to comment