സിറിയയിലേക്കുളള യാത്ര

ജര്‍ജിയൂസ് എന്ന ബഹീറ ഇപ്പോഴും അന്ധാളിപ്പിലാണ്. പതിവില്‍ നിന്നും വിപരീതമായി അന്തരീക്ഷത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വടക്കന്‍ കാറ്റിന് ഒരു പ്രത്യേക സൗരഭ്യം. എന്താണെന്നറിയാന്‍ ആ ക്രൈസ്തവ പുരോഹിതന്‍റെ ഉള്ളം തിളച്ചു. ബുസ്റയില്‍ സിറിയയിലേക്ക് പോകുന്ന പ്രധാന വഴിയുടെ ഓരത്താണ് ബഹീറയുടെ ആശ്രമം. അതിനുള്ളില്‍ ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടുകയാണ് അദ്ദേഹം. തന്‍റെ കാലത്ത് നാട്ടിലുള്ള ജൂതരും ക്രൈസ്തവരും പുലര്‍ത്തുന്ന ഈസാ നബിയുടെ ലാഹൂത്തും മര്‍യം ബീവിയുടെ ലാസൂത്തും അദ്ദേഹം വിശ്വസിക്കുന്നില്ല. തന്‍റെയുള്ളിലെ ആത്മീയ വെളിച്ചം ആടാതെ കെടാതെ കാക്കുവാന്‍ അദ്ദേഹം ഈ ആശ്രമത്തില്‍ ചടഞ്ഞുകൂടിയിരിക്കുകയാണ്.

വാതില്‍ തുറന്ന് പുറത്തു നോക്കുമ്പോള്‍ മുന്നില്‍ ആദ്യം കണ്‍ത് ഒരു കച്ചവട സംഘമായിരുന്നു. സിറിയയിലേക്ക് പോകുന്ന ആ സംഘം ഒരു ചെറിയ വിശ്രമത്തിലാണ്. അവരെ ഒരു വിഗഹ വീക്ഷണം നടത്തി നോക്കിയ ബഹീറക്ക് ഒന്നുകൂടെ നോക്കുവാന്‍ തോന്നി. സംഘത്തിലൊരാള്‍ക്ക് വേണ്ടി മേഘം തണലിട്ടിരിക്കുന്നു. വൃക്ഷത്തലപ്പുകള്‍ കുടപിടിച്ചിരിക്കുന്നു. തനിക്കു തോന്നിയ മാറ്റങ്ങളുടെ കാര്യകാരണങ്ങളെയോര്‍ത്ത് വൈകാതെ തന്നെ ബഹീറ എത്തിച്ചേര്‍ന്നു. ഈ സംഘത്തില്‍ ഒരു വിശുദ്ധ സാന്നിദ്ധ്യമുണ്‍്. അതാണ് പ്രകൃതിയുടെ ഈ ബഹുമാനത്തിന്‍റെ വിവക്ഷ. എങ്ങനെയെങ്കിലും ആ സാന്നിദ്ധ്യത്തെ അടുത്തറിയാന്‍ ബഹീറ ശ്രമിച്ചു.

അതിനായി അദ്ദേഹം ഒരു വഴി കണ്ടെത്തി. അറേബ്യന്‍ ഖാഫിലയെ തന്‍റെ വീട്ടിലേക്ക് സദ്യക്ക് ക്ഷണിച്ചു. വിശ്രമത്തിലായിരുന്ന അബൂത്വാലിബും സംഘവും അത്ഭുതപ്പെട്ടു. തങ്ങള്‍ സാധാരണയായി കടന്നുപോകുന്ന വഴിയാണിത്. അന്നൊക്കെത്തന്നെയും ഈ ആശ്രമം ഇവിടെത്തന്നെയു ണ്ടായിരുന്നു. അന്നൊന്നും കാണാത്ത ഈ രൂപത്തിലുള്ള ക്ഷണത്തില്‍ അവര്‍ അത്ഭുതപ്പെട്ടു. ഏതായാലും എല്ലാവരും ആശ്രമത്തിലേക്ക് നടന്നു. മുഹമ്മദിനെ തല്‍ക്കാലം വാഹനത്തില്‍ തന്നെ നിറുത്തി. ചെറിയ കുട്ടിയായിരുന്നതിനാല്‍ ഇടക്കിടക്ക് മുഹമ്മദിന് ഭക്ഷണം കിട്ടിക്കൊണ്‍ിരുന്നു. അതുകൊണ്ടാകാം അവര്‍ അവനെ വാഹനത്തില്‍ തന്നെ നിറുത്തിയത്. ആഗതരെ സ്വീകരിച്ചിരുത്തിയ ബഹീറക്ക് നിരാശ തോന്നി. തന്നെ ആകര്‍ഷിച്ച ആ ഘടകം തന്‍റെ ആശ്രമത്തില്‍ വന്നു കയറിയിട്ടില്ലെന്നതായിരുന്നു നിരാശ.

ബഹീറ ചോദിച്ചു, നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും വരാത്തതായിട്ടുണ്‍ോ? അവര്‍ പറഞ്ഞു, ഒരു കുട്ടിയുണ്ട് അവന്ന് ഇപ്പോള്‍ ഭക്ഷണം ആവശ്യമില്ല. ബഹീറ പറഞ്ഞു, പറ്റില്ല. അവനെക്കൂടി വിളിക്കൂ. അവര്‍ അവനെ വിളിച്ചു കൊണ്ടു വന്നു. അപ്പോള്‍ ആ അനുഗ്രഹ സാന്നിദ്ധ്യത്തെ ബഹീറ അടുത്തറിഞ്ഞു. അദ്ദേഹം ആ കുട്ടിയെ നന്നായി വീക്ഷിച്ചു. കുട്ടിയുടെ മുഖത്തും ചെയ്തികളിലും ഉള്ള പല അടയാളങ്ങളും അയാളെ തന്‍റെ കയ്യിലുള്ള കിതാബിലെ വാക്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ആ കുട്ടിയുടെ പുറത്തുണ്‍ായിരുന്ന ഒരു മാംസ അടയാളം അതിന് വേണ്‍ുവോളം വലിയ തെളിവായിരുന്നു. ബഹീറയുടെ ഉള്ളം പറഞ്ഞു, ഇതുതന്നെയാണ് അറേബ്യയില്‍ വരാനിരിക്കുന്ന പ്രവാചകന്‍. തന്‍റെ വിശുദ്ധ ഗ്രന്ഥത്തില്‍ താന്‍ വായിച്ച അടയാളങ്ങളെല്ലാം ഈ കുട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ബഹീറ അബൂത്വാലിബിനെ സമീപിച്ചു. അദ്ദേഹം ചോദിച്ചു,

ഈ കുട്ടി ആരാണ്?

എന്‍റെ മകനാണ്.

തങ്ങളുടെ മകനാകാന്‍ തരമില്ലല്ലോ. ഈ കുട്ടിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല.

ശരിയാണ് താങ്കള്‍ പറഞ്ഞത്. എന്‍റെ സഹോദര പുത്രനാണിത്.

ബഹീറ അബൂത്വാലിബിനോട് സ്വകാര്യമായി പറഞ്ഞു, സൂക്ഷിക്കുക. ഇവന്‍ ഭാവിയില്‍ വലിയൊരാളായി മാറുന്നതാണ്. ഞാനിപ്പോള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഈ കുട്ടിയെ കണ്‍് ജൂതരോ ക്രിസ്ത്യാനികളോ മനസ്സിലാക്കിയാല്‍ അവര്‍ ഇവനെ നശിപ്പിച്ചു കളയും. അതിനാല്‍ അവന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. എത്രയും പെട്ടന്ന് നിങ്ങള്‍ നാട്ടിലേക്ക് മടങ്ങണം.

 അബൂത്വാലിബിന്‍റെ ഉള്ളം വിറച്ചു. മുഹമ്മദ് ഒരു സാധാരണ കുട്ടിയല്ല എന്ന് തനിക്ക് മുമ്പേ അറിയാം. പക്ഷേ, ഇത്തരമൊരു വിവരം ആദ്യമായിട്ടാണ് ലഭിക്കുന്നത്. തങ്ങള്‍ കച്ചവടത്തിനായി പോകുന്നതും നടക്കുന്നതുമെല്ലാം ജൂതരുടെയും ക്രിസ്ത്യാനികളുടെയും നാട്ടിലൂടെയാണ്. അവര്‍ വല്ല അപായവും ചെയ്യുമോ? അബൂത്വാലിബ് വിയര്‍ക്കാന്‍ തുടങ്ങി. ഏതായാലും കച്ചവടം പൂര്‍ത്തിയാക്കി മുഹമ്മദിനെയും കൊണ്‍് അവര്‍ മക്കയിലേക്ക് മടങ്ങി.

അബൂത്വാലിബിന്‍റെ മനസ്സ് വ്യാഗ്രതയിലാണ്. സഹോദര പുത്രനെക്കുറിച്ച് തന്നെയാണ് ചിന്ത. ചിന്താ പടലങ്ങള്‍ കറങ്ങിത്തിരിഞ്ഞ് അവസാനം ഒരു രക്ഷാ കവചമായി അബൂത്വാലിബിന് മുമ്പില്‍ രൂപപ്പെട്ടു ‘ഖദീജ ബിന്‍ത് ഖുവൈലിദ്’ മക്കയിലെ പ്രതാപിയും സമ്പന്നയുമായിരുന്നു ഖദീജ ബിന്‍ത് ഖുവൈലിദ്. ജനിച്ചതു തന്നെ വലിയ ആസ്തിയുടെ ഉടമയായിട്ടായിരുന്നു. സാമ്പത്തികമായി ഭാഗ്യവതിയായിരുന്നുവെങ്കിലും കൗടുംബികമായി അത്ര വിജയമുണ്ടായിരുന്നില്ല ഖദീജക്ക്. അവരുടെ രണ്‍ോളം ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടു. അതോടെ നിരാശ അവരുടെ മനസ്സിനെ പൊതിഞ്ഞു. പല ഉന്നത ആലോചനകളും വന്നെങ്കിലും എല്ലാം അവര്‍ നിരസിച്ചു. അപ്പോഴാണ് കച്ചവടത്തിലേക്കിറങ്ങാന്‍ അവര്‍ തീരുമാനിച്ചത്. അവരുടെ കച്ചവടം വ്യത്യസ്തമായിരുന്നു. അവര്‍ നേരിട്ട് കച്ചവടത്തിന് പോയിരുന്നില്ല. ചരക്കുമായി മക്കയിലെ വിശ്വസ്തരായ ചെറുപ്പക്കാരെ അയക്കുകയാണ് ചെയ്തിരുന്നത്. മക്കയിലെ സമര്‍ത്ഥരായ പല യുവാക്കളും ഖദീജ ബീവിയുടെ കച്ചവടത്തില്‍ പങ്കാളികളായത് അബൂത്വാലിബറിഞ്ഞു.

അദ്ദേഹം ചിന്തിച്ചു, മുഹമ്മദ് വിശ്വസ്തനാണ്. ഇത് മക്കയിലെല്ലാവരും അംഗീകരിക്കുന്നതാണ്. ഖദീജയും ഇതറിഞ്ഞിട്ടുണ്ടാവും. ഖദീജയുടെ കച്ചവട സംഘത്തില്‍ ചേര്‍ന്നാല്‍ അത് മുഹമ്മദിന് ഭാവിയിലേക്കുള്ള വെളിച്ചമാവും. അതിനാല്‍ ആ വഴിക്ക് ശ്രമിക്കുവാന്‍ അബൂത്വാലിബ് തീരുമാനിച്ചു. മുഹമ്മദിനെ തന്നെ നേരെ ഖദീജയുടെ അടുത്തേക്ക് അദ്ദേഹം പറഞ്ഞയച്ചു. ഇതിനകം എല്ലാം മനസ്സിലാക്കിയിരുന്നു ഖദീജ ബീവി. അതിനാല്‍ ആ അപേക്ഷ അവര്‍ വേഗം സ്വീകരിച്ചു. പൊതുവെ എല്ലാവരും വിശ്വസ്തന്‍ എന്ന് വിളിക്കുന്ന ഒരാള്‍ തന്‍റെ കച്ചവട സംഘത്തില്‍ ചേര്‍ന്നത് അവരെ സന്തോഷിപ്പിച്ചു. ഖാഫില ഒരുങ്ങുകയാണ്. നബി(സ) വീണ്ടും ഒരു കച്ചവട യാത്രക്കുള്ള ഒരുക്കത്തിലാണ്. ഇതും ശാമിലേക്ക് തന്നെ.

ഇപ്രാവശ്യത്തെ യാത്രക്ക് ചില പ്രത്യേകതകളുണ്‍െന്ന് തന്‍റെ മനസ്സു പറയുന്നതായി ഖദീജ ബീവിക്ക് തോന്നി. മക്കയിലെ ഏറ്റവും സത്യസന്ധനായ ഒരാളുടെ സാന്നിധ്യമാണ് അതിന്‍റെ പുളകം. ആ സന്തോഷത്തോടെ ഒരുക്കങ്ങളെല്ലാം നോക്കിനടക്കുകയാണ് ഖദീജ ബീവി. ഖാഫില പുറപ്പെടുകയായി. ഈ സമയം ഖദീജ ബീവി തന്‍റെ ഭൃത്യന്‍ മൈസറത്തിനെ വിളിച്ചു. അവര്‍ പറഞ്ഞു: ‘മൈസറത്ത്, നീ അല്‍അമീനെ നന്നായി സഹായിക്കണം. എല്ലാ കാര്യങ്ങളും നിരീക്ഷിക്കണം. ഈ യാത്രയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതെല്ലാം വന്നയുടനെ എന്നെ അറിയിക്കണം.’ മൈസറത്ത് തലയാട്ടി.

ചൂടുള്ള മരുഭൂമി മുറിച്ചുകടന്നായിരുന്നു അവര്‍ക്ക് ശാമിലേക്ക് പോകേണ്‍ിയിരുന്നത്. കടുത്ത ചൂടും വെയിലുമായിരുന്നു. പക്ഷേ, മൈസറത്ത് ശ്രദ്ധിച്ചു. അല്‍ അമീന് ചൂടും വെയിലുമില്ല. അത് മൈസറത്തിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം പക്ഷേ ഒന്നും പറഞ്ഞില്ല. മനസ്സില്‍ അത് പ്രത്യേകം അടിവരയിട്ടു കുറിച്ചു. അവര്‍ ശാമിന്‍റെ ബുസ്റ അതിര്‍ത്തിയിലെത്തി. അവിടെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. കച്ചവട സംഘങ്ങള്‍ അതുവഴി കടന്നു പോകുന്നത് സാധാരണമാണ്. പക്ഷേ, ആ മരച്ചുവട്ടില്‍ വിശ്രമിക്കുവാനായി ആരും ഇരിക്കാറില്ല. അത് ആ മരത്തിന്‍റെയടുത്തുള്ള ഒരു പുരോഹിതന്‍റെ ദൃഷ്ടിയില്‍ പെട്ടു.

നസ്ഥൂറാ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. തന്‍റെ മതഗ്രന്ഥങ്ങളില്‍ അഗാഥ പാണ്ഡിത്യമുള്ള ആളായിരുന്നു നസ്ഥൂറാ. അദ്ദേഹം അവിടേക്ക് വന്നു. രംഗം വീക്ഷിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് കാര്യം പിടികിട്ടി. ഉടനെ തെളിഞ്ഞ മുഖമുള്ള ആളുടെ കൂടെയുള്ള ആളെ നസ്ഥൂറാ വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘ഈ മരച്ചുവട്ടില്‍ വിശ്രമിക്കുന്നത് ഒരു പ്രവാചകനല്ലാതെ മറ്റാരുമാകാന്‍ സാധ്യതയില്ല. അതിനാല്‍ നീ ശ്രദ്ധാലുവായിരിക്കണം. ജൂതډാരോ ക്രിസ്ത്യാനികളോ അറിഞ്ഞാല്‍ അദ്ദേഹത്തെ അപായപ്പെടുത്തിയേക്കാം.’ യാത്രാനുഭവങ്ങളില്‍ മറ്റൊന്നായി അതുംകൂടി മൈസറത്ത് കുറിച്ചിട്ടു.

ആ യാത്ര തീര്‍ത്തും വിജയകരമായിരുന്നു. കച്ചവടം നേരത്തെത്തന്നെ അവസാനിച്ചു. ചരക്കുകളെല്ലാം നല്ല നിലക്ക് വിറ്റു പോയി. മക്കയിലേക്ക് വാങ്ങേണ്‍ ഉല്‍പന്നങ്ങളാണെങ്കില്‍ ആദായ വിലക്ക് ലഭിക്കുകയും ചെയ്തു. എല്ലാം പതിവിന് വിപരീതമായിരുന്നു. തികച്ചും വേറിട്ട ഒരു യാത്രയും. മൈസറത്തിന്‍റെ മനസ്സ് മക്കയിലെത്തുവാന്‍ വെമ്പല്‍ കൊണ്ടു. വായ നിറയെ പുതുമകള്‍ കരുതിവെച്ചിരുന്നു അയാള്‍. തന്‍റെ യജമാനത്തിയാവട്ടെ, അവരും കാത്തിരിപ്പിലാണ്. പുതിയ കച്ചവട യാത്രയുടെ വിവരങ്ങളറിയുവാന്‍.

കച്ചവട സംഘം മക്കയിലെത്തിച്ചേര്‍ന്നു. സര്‍വ്വ മുഖങ്ങളും സന്തോഷദായകമായിരുന്നു. മൈസറത്ത് യജമാനത്തിയിലേക്ക് ഓടിയെത്തി. കൗതുക പൂര്‍വ്വം യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാം കേട്ട ഖദീജ ബീവിയുടെ ഉള്ളം തളിര്‍ത്തു. മക്കയിലെ പ്രഭുക്കള്‍ തന്നെയും തേടി ആലോചനയുമായി വന്നത് ഒരു നിമിഷം മനസ്സില്‍ മിന്നി മാഞ്ഞു. അവരുടെ വിവാഹാഭ്യര്‍ത്ഥനകള്‍ തള്ളിയത് ഓര്‍മ്മയില്‍ വന്നു. അവിടെ പുതിയൊരു വദനം തെളിഞ്ഞു. അല്‍ അമീന്‍റെ സുന്ദര മുഖം. ആ അനുഗ്രഹ ധാമത്തെ തന്‍റെ ജീവിത പങ്കാളിയായി കിട്ടുകയെന്ന മോഹം മൊട്ടിട്ടു. അത് ഒട്ടും വൈകാതെ തന്‍റെ തോഴി നഫീസ ബിന്‍ത് മുനബ്ബിഹിനോട് പറഞ്ഞു. അവര്‍ നേരെ ചെന്ന് അല്‍ അമീനോടും പറഞ്ഞു. തിരുനബി(സ)ക്കും എതിര്‍പ്പില്ലായിരുന്നു. രണ്‍ുപേര്‍ക്കുമിടയിലുള്ള മറകളെല്ലാം അതിവേഗം നീങ്ങി. അങ്ങനെ ആ കച്ചവട യാത്ര ചരിത്രം രചിച്ച പുതിയൊരു മംഗല്യ യാത്രയായി മാറി.

 

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*