റിയാദ്: സഊദിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയമ ലംഘന പരിശോധനയും വീണ്ടും ശക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിയമ ലംഘനം കണ്ടെത്തുന്നതിന് കര്‍ശന പരിശോധനയും തുടരുകയാണ്. ഒരാഴ്ചക്കിടെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനേഴായിരം നിയമ ലംഘനങ്ങള്‍ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തുടക്കം മുതല്‍ നടത്തുന്നത്. എന്നാല്‍, രാജ്യത്ത് പൊതുവെ കൊകോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും അതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതു ജനങ്ങള്‍ അകലുന്നത് ശ്രദ്ധയില്‍ പെട്ട ആഭ്യന്തര മന്ത്രാലയം കടുത്ത മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലാണ്. ഒരാഴ്ചക്കിടെ ഇവിടെ 5251 കൊവിഡ് നിയമ ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. മക്ക പ്രവിശ്യയില്‍ 3129, ഖസീം 2465, അല്‍ ജൗഫ് 1729, മദീന 1487, കിഴക്കന്‍ പ്രവിശ്യ 1361, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ 561, തബൂക് 525, ഹായില്‍ 518, അസീര്‍ 365, ജിസാന്‍ 201, നജ്റാന്‍ 178, അല്‍ബാഹ 104 എന്നിങ്ങനെയാണ് ഏഴു ദിവസത്തിനിടെ കണ്ടെത്തിയ കൊവിഡ് നിയമ ലംഘനങ്ങള്‍.
അതിനിടെ, സഊദിയില്‍ അന്‍പതിലധികം ആളുകള്‍ ഒരുമിച്ചുള്ള പരിപാടികള്‍ക്ക് വിലക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നേരത്തെ കൊണ്ട് വന്ന വിലക്ക് പിന്‍വലിച്ചിട്ടില്ലെന്നാണ് മന്ത്രാലയം രണ്ട് ദിവസം മുമ്പ് ഉണര്‍ത്തിയത്. വീടുകളിലോ ഇസ്തിറാഹ പോലെയുള്ള മറ്റിടങ്ങലിലോ അമ്പത്തിലധികം ആളുകള്‍ ഒരുമിച്ചു കൂടിയാല്‍ അയ്യായിരം റിയാലും ഉടമകള്‍ക്ക് പതിനയ്യായ്യിരം റിയാലും പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
വിലക്ക് ലംഘിക്കുകയാണെങ്കില്‍ രണ്ടാം തവണ വ്യക്തികള്‍ക്ക് പതിനായിരം റിയാലും സ്ഥാപന ഉടമകള്‍ക്ക് മുപ്പതിനായിരം റിയാലും പിഴ ഈടാക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഒരുമിച്ച് കൂടിയുള്ള പരിപാടികള്‍ വ്യാപകമാകുന്നതോടെ രണ്ടാം വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടി.
Be the first to comment