സഊദിയില്‍ ഒന്നര ലക്ഷത്തോളം തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കും.

റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നുറപ്പായി. വിവിധ മേഖലകളിലായി ഏകദേശം ഒന്നര ലക്ഷത്തോളം തൊഴിലുകളില്‍ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങി. വ്യാവസായിക നഗരമായ കിഴക്കന്‍ പ്രവിശ്യയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നലെയാണ് സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സഊദിവല്‍ക്കരിക്കാന്‍ പദ്ധതിയുള്ളതായി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തി.

കരാര്‍, റിയല്‍ എസ്റ്റേറ്റ്, ടെലികോം, ഐ ടി, ആരോഗ്യ മേഖലകളിലാണ് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി യുവതീ യുവാക്കള്‍ക്കു തൊഴില്‍ നല്‍കുക. വിദേശികള്‍ക്ക് പകരം 80,000 സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പാര്‍പ്പിട മന്ത്രാലയവുമായും സഊദി കൗണ്‍സില്‍ .ഓഫ് ചേംബേഴ്‌സുമായും രണ്ടാഴ്ചക്കു ശേഷം മന്ത്രാലയം കരാര്‍ ഒപ്പുവെക്കും. ടെലികോം, ഐ.ടി മേഖലയില്‍ 15,000 തൊഴിലുകള്‍ സഊദി ദി വല്‍ക്കരിക്കുന്നതിന് അടുത്തയാഴ്ച ടെലികോം, ഐ.ടി മന്ത്രാലയവുമായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലങ്ങളും കരാന്‍ ഒപ്പു വെക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയില്‍ നാല്‍പതിനായിരം തൊഴിലുകള്‍ സഊദിവല്‍ക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായും ഉടന്‍ കരാറില്‍ ഒപ്പ് വെക്കുമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി കൂടാതെ, സഊദി വ്യാവസായിക .നഗരമായ കിഴക്കന്‍ പ്രവിശ്യയില്‍ മുപ്പതിനായിരം പേര്‍ക്ക് ജോലി നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. പ്രവിശ്യകള്‍ കേന്ദ്രീകരിച്ചുള്ള സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് ഇതു സംബന്ധിച്ച ധാരണാ പത്രങ്ങളില്‍ മന്ത്രാലയങ്ങള്‍ ഒപ്പ് വെച്ചത്.

കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഊദി അഡ്വാന്‍സ്ഡ് ബിസിനസ് സ്ഥാപനവുമായാണ് ധാരണയിലെത്തിയത്. പ്രവിശ്യയിലെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗുണഭോക്താക്കളായ അനാഥകള്‍, ഭിന്നശേഷിക്കാര്‍, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരെ മതിയായ തൊഴില്‍ പരിശീലനത്തിലൂടെ പ്രാപ്തരാക്കുന്നതിനും ധാരണാ പത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മലയാളികളടക്കമുള്ള ഓരോ വിദേശ തൊഴിലാളികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്.

.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*