സാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു.
Be the first to comment