
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതിയും കോടതിയെ അറിയിച്ചു.
അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അദാനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി പിന്നീട് പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് 140 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു.
സമരം തീര്‍ന്നതോടെ തുറമുഖ നിര്‍മാണം നാളെ പുനരാരംഭിക്കും. ഇന്ന് രാത്രിയോടെ മുല്ലൂരിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കും.
Be the first to comment