സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതല്‍ നിരാശനാക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന പ്രസംഗങ്ങള്‍ ശരിക്കും ലജ്ജാകരമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ത്ത മുഗള്‍ ഭരണാധികാരിയ ഔറംഗസീബിനെ മഹത്വവല്‍ക്കരിക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. കര്‍ണാടകയിലെ ബെളഗാവിയിലായിരുന്നു മോദിയുടെ പ്രസംഗം.
ഛത്രപതി ശിവാജി, റാണി ചെന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന കോണ്‍ഗ്രസിന്റെ രാജകുമാരന്‍ നവാബുമാരും നിസാമുമാരും സുല്‍ത്താന്‍മാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് മോദി പറഞ്ഞു. ഇന്ത്യയിലെ രാജാക്കന്മാര്‍ ക്രൂരന്മാരായിരുന്നുവെന്ന് കോണ്‍ഗ്രസിലെ രാജകുമാരന്‍ പറയുന്നു. അവര്‍ പാവപ്പെട്ടവരുടെ സ്വത്തുക്കള്‍ തന്നിഷ്ടം പോലെ തട്ടിയെടുത്തെന്നാണ് വിമര്‍ശനം.
Be the first to comment