ചേളാരി: വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച് സംയുക്ത പാർലമെന്റ് സമിതി മുമ്പാകെ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ നിർദ്ദേശങ്ങൾ സമർപ്പിക്കും. കഴിഞ്ഞ ലോക സഭ സമ്മേളനത്തിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി )ബിൽ 2024 ശക്തമായ എതിർപ്പിനെ തുടർന്ന് പാസ്സാക്കാൻ കഴിയാതെ പാർലമെന്റ് ജോയിന്റ് സമിതിക്ക് വിട്ടിരുന്നു.
ശ്രീ ജഗദംബിക എം. പി.അധ്യക്ഷനായ സമിതി രണ്ടാഴ്ചക്കകം ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമസ്ത നേരിട്ട് സമിതി മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത്. 02-09-2024 ന് പകൽ 11.30ന് ചേളാരി സമസ്താലയത്തിൽ സമസ്ത നേതാക്കളുടെ സാന്നിധ്യത്തിൽ നിയമ വിദഗ്ധരുടെ യോഗം ചേർന്ന് കരട് തയ്യാറാക്കും.
Be the first to comment