
മുംബൈ: റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യന്‍ ഓഹരികള്‍ക്കും തകര്‍ച്ച നേരിടുകയാണ്.
യു.എസിലനിന്നുള്ള എ.ബി.സി ന്യൂസാണ് ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇറാന്‍ നഗരമായ ഇസാഫഹാനിലെ എയര്‍പോര്‍ട്ടില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടുവെന്നും നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്ന വാര്‍ത്ത സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു.
Be the first to comment