
റിയാദ്: റിപ്പബ്ലിക് ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരികൾ. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്, ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് അഭിനന്ദനമറിയിച്ചു സന്ദേശം അയച്ചു.
കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സൗഹൃദ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സർക്കാരിനും ജനങ്ങൾക്കും രാജാവ് ആരോഗ്യത്തിനും സന്തോഷത്തിനും ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരനും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങൾ അറിയിച്ചു. കിരീടാവകാശിയും സൗഹൃദ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
Be the first to comment