ബംഗളൂരു: രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എഴുപത്തിയാറുകാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖിയാണ് മരിച്ചത്. കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ നിന്ന് ഉംറ നിര്‍വഹിച്ചശേഷം ഫെബ്രുവരി 29നാണ് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത പനിയെയും മറ്റും തുടര്‍ന്ന് ആദ്യം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം ഇന്നലെയണ് സംഭവിച്ചത്. എന്നാല്‍ മരണകാരണം കൊവിഡ് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനുള്ള താമസം കൊണ്ടാണ് വിവരം പുറത്തുവരാന്‍ ഇത്രയും വൈകിയത്.
സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയില്‍ എത്തിയത് ഫെംബ്രുവരി 29നാണ്. നിലവില്‍ ഇന്ത്യയില്‍ 73 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Be the first to comment