സന്താനങ്ങള്‍: കടമകളും ബന്ധങ്ങളിലെ വിശ്വസ്യതയും

മുഹമ്മദ് റുവൈസ്

കടമകളും ബന്ധങ്ങളും മനസ്സിലാക്കാതെ അന്ധകാരത്തിലൂടെ ജീവിതം നയിച്ച ജാഹിലിയ്യ യുഗത്തിലാണ് വിശുദ്ധ ഇസ്ലാമിന്‍റെ ആഗമനം.ജനിച്ചത് പെണ്‍ കുഞ്ഞാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുന്ന അരാചകത്വം നിലനില്‍ക്കുന്ന സമുദായത്തിലേക്കാണ് ബന്ധങ്ങളിലെ കടമനിര്‍വ്വഹണത്തിന്‍റെ അധ്യാപനവുമായി മുത്ത് നബി(സ്വ) കടന്നു വന്നത്.രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും ഇടയിലുള്ള ബന്ധങ്ങളുടെയും കടമകളുടെയും അദ്ധ്യായങ്ങള്‍ മനസ്സിലാക്കികൊണ്ട് സമുദായം സത്യപാന്താവിലേക്ക് കുതിച്ചുയര്‍ന്നു.തലമുറ തലമുറകളായി ഉടലെടുക്കുമ്പോഴെല്ലാം ഈ ഋജു പാതയെ അനുഗമിച്ച ബന്ധങ്ങള്‍ വികാസം പ്രാപിച്ചുകൊണ്ടേയിരുന്നു.

കാലവ്യതിയാനം ആധുനിക സമൂഹത്തെ സാങ്കേതിക വിദ്യകളില്‍ അതിഷ്ഠിതമാക്കിയപ്പോള്‍ യുവ സമൂഹം സാങ്കേതിക വിദ്യകള്‍ക്കു പിറകെ പോവാന്‍ തുടങ്ങി.സാങ്കേതിക ഉപകരണങ്ങളുടെ അനിയന്ത്രിത മികവ് ബന്ധങ്ങള്‍ക്കിടയിലെ ബാധ്യതകളെ ഉന്മൂലനം ചെയ്തു.സംരക്ഷകരായ രക്ഷിതാക്കള്‍ സന്താനങ്ങളെ സാങ്കേതിക ഉപകരണങ്ങള്‍ക്ക് അടിമകളാക്കിവളര്‍ത്തി ഇതിലേക്ക് വഴി തുറന്ന് കൊടുത്തു.തല്‍ഫലം, അവരുടെ സന്താനങ്ങളോടുള്ള കടമകളും കര്‍മനിര്‍വ്വഹണങ്ങളും ഇല്ലാതെയായി.കടിഞ്ഞാണില്ലാത്ത നാല്‍കാലികളെ പോലെ അവര്‍ (സന്താനങ്ങള്‍) അനിയന്ത്രിത പ്രയാണങ്ങള്‍ തുടര്‍ന്നു. ബന്ധങ്ങള്‍ക്കിടയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും ഉടലെടുത്തു.

രക്ഷിതാക്കളുടെ അലസത ബന്ധങ്ങളുടെ മഹത്വത്തെ ഇല്ലാതാക്കി.ആധുനികതയുടെ ഈയൊരവസ്ഥയില്‍ സന്താനങ്ങള്‍ക്കാവശ്യമായ സംരക്ഷണവും പരിപാലനവും നല്‍കിയില്ലെങ്കില്‍ പരലോകത്ത് അവര്‍ നമ്മുടെ ശത്രുക്കളായി മാറുമെന്ന ഖുര്‍ആനിക വചനം ചിന്തോദ്ദീപകമാണ്.മക്കള്‍ക്ക് നന്മ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം മാതാപിതാക്കള്‍ ഒരുക്കികൊടുക്കണം.മക്കളെ പരിപാലിച്ച് വളര്‍ത്തല്‍ മാതാപിതാക്കളുടെ ഒന്നാമത്തെ കടമയാണ്.

 

വിശുദ്ധ ഖുര്‍ആന്‍ പ്രദിപാതിച്ച മാതാപിതാക്കള്‍ക്കുള്ള പ്രാത്ഥനയിലെ “കമാറബ്ബയാനീ”(എന്നെ സംരക്ഷിച്ച് വളര്‍ത്തിയതുപോലെ) എന്ന പദത്തെ കുറിച്ച് ഇമാം കുതുബി(റ) വിശദീകരിക്കുന്നു.ഈ പദത്തിലൂടെ പരിപാലനത്തെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞത്,പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വാത്സല്യത്തെയും വിഷമതകളെയും ഓര്‍മിപ്പിക്കാനാണ്.അപ്പോള്‍ രക്ഷിതാവിന്‍റെ പരിപാലനം സന്താനങ്ങളുടെ വിജയത്തിന് കാരണമായില്ലെങ്കില്‍ അത് അവര്‍ക്കൊരു തിരിച്ചടിയായി മാറുന്നതാണ്.

 

അല്ലാഹു ക്രിയ വിക്രയങ്ങള്‍ക്ക് ശേഷം സംശുദ്ധനാക്കികൊണ്ടാണ് ഒരു സൃഷ്ടിയെ സൃഷ്ടിക്കുന്നത്. അതോടെ അവന്‍റെ സംരക്ഷണം രക്ഷിതാക്കളെ ഏല്‍പ്പിക്കുന്നു.അതിനാല്‍ വളര്‍ച്ചയുടെ ഘട്ടം മുതലേ സന്താനങ്ങളോട് രക്ഷിതാവിന് ബാധ്യതകളുണ്ട്.ഒരു രക്ഷിതാവ് ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ അവന് നാമരകരണം ചെയ്യുന്നത് തൊട്ട് വിവാഹം കഴിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍ രക്ഷിതാക്കളുടെ ബാധ്യതകളില്‍ പെട്ടതാണെന്ന പ്രവാചക പ്രകീര്‍ത്തനം സന്താനങ്ങളോടുള്ള രക്ഷിതാവിന്‍റെ കടമനിര്‍വ്വഹണത്തിന്‍റെ വിശാലത മനസ്സിലാക്കിതരുന്നു. സന്താനങ്ങള്‍ക്ക് വിജ്ഞാനങ്ങള്‍ പകര്‍ന്നുകൊടുക്കലും സ്നേഹിക്കലും അതില്‍ പ്രധാനപ്പെട്ടതാണ്.നബി(സ) ഹസന്‍(റ)നെ അണച്ച് ചുംബിക്കുന്നത് കണ്ട അഖ്റഇബ്നുഹാബി നബി(സ)യോട് പറഞ്ഞു:’എനിക്ക് പത്ത് മക്കളുണ്ട്,അവരിലൊരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല’. തത്സമയം റസൂലിന്‍റെ പ്രതികരണം :’കരുണ ചെയ്യാത്തവര്‍ക്ക് കരുണ ലഭിക്കില്ല ‘എന്നായിരുന്നു.മറ്റൊരവസരത്തില്‍ ഇത് പോലൊരു സാഹചര്യത്തില്‍ നബി(സ്വ)മറുപടി,’ നിന്‍റെ മനസ്സില്‍ നിന്നും അല്ലാഹു കാരുണ്യത്തെ എടുത്ത് കളഞ്ഞതിന് ഞാനെന്തു ചെയ്യാനാണ്’എന്നായിരുന്നു. അതിനാല്‍ സന്താനങ്ങളോട് അതിരറ്റ സ്നേഹം കാണിക്കണം.പക്ഷേ,ഒരിക്കലും ലാളിച്ച് വഷളാക്കരുത്.

ആധുനിക യുവതയുടെ ഒളിച്ചോട്ടത്തിനുള്ള പ്രഥമ കാരണം മാതാപിതാക്കളില്‍ നിന്നുള്ള സ്നേഹമില്ലായമയും ശ്രദ്ധക്കുറവുമാണ്. സ്നേഹ സ്വീകാര്യതക്ക് അര്‍ഹരാകുന്ന കാലത്ത് അത് ലഭിക്കാതെ പോവുമ്പോള്‍ സ്നേഹം ലഭിക്കുന്ന ഇടം തേടി പ്രയാണം നടത്തുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നത്.
സന്താന വികൃതികള്‍ അധികരിക്കുമ്പോള്‍ അവരുടെ നډയുദ്ദേശിച്ച് അവരെ നന്നാക്കാന്‍ ചിലര്‍ അവരെ ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്നത്,യതാര്‍ത്ഥത്തില്‍,വലിയ അപകടത്തെയാണ് വിളിച്ചുവരുത്തുന്നത്.ഒരാള്‍ അബ്ദുല്ലാഹിബ്നു മുബാറക്(റ)നോട് തന്‍റെ കുട്ടിയെ സംബന്ധിച്ച് പരാതി ബോധിപ്പിച്ചു.മഹാന്‍ ചോദിച്ചു.”നീ അവനെതിരെ പ്രാര്‍ത്ഥിച്ചോ?”.”അതെ”,അയാള്‍ പ്രതിവദിച്ചു.”എന്നാല്‍ നീയാണതിനുള്ള കാരണം”മഹാന്‍ പ്രതികരിച്ചു..ചില രക്ഷിതാക്കള്‍ മക്കളുടെ വികൃതികളുടെ ആധിക്യത്തില്‍ ദേഷ്യം മൂത്ത്പലതും അവരെ വിളിക്കുന്നത് സന്താനങ്ങളുടെ നാശത്തിന് കാരണമാവുന്നു.

 

അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ നല്ലത് മാത്രം വിളിക്കാന്‍ ശ്രദ്ധിക്കുക.കാരണം ഒരു മഹതി വളരെ പ്രയാസപ്പെട്ടു കൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന അവസരത്തില്‍ അല്‍പം വികൃതിക്കാരനായ തന്‍റെ മകന്‍ അതിലേക്ക് ചരല്‍ കല്ല് വാരിയിട്ടു.ദേഷ്യം മൂത്ത മഹതി കുട്ടിയെ നോക്കി പറഞ്ഞു:”നാഥാ,നീ ഇവനെ വലിയ ഒരു പണ്ഡിതനാക്കി മാറ്റണേ”.തല്‍ഫലം,പില്‍ക്കാലത്ത് ആ കുട്ടി അറിയപ്പെട്ട പണ്ഡിതനായി മാറി.

 

ഓരോ സന്താനത്തിന്‍റെയും വിജയപരാജയത്തിന്‍റെയും യഥാര്‍ത്ഥ കാരണക്കാര്‍ അവരുടെ രക്ഷിതാക്കളാണ്. കാരണം,സന്താനങ്ങളുടെ വളര്‍ച്ചയുടെ ഘട്ടം മുതല്‍ പക്വത വരിക്കുന്നത് വരെയുള്ള ഘട്ടം എങ്ങനെയാണോ അതാണ് അവന്‍റെ ഭാവിയില്‍ പ്രകടമാവുന്നത്. അവരുടെ ബാല്യകാലം നډയിലതിഷ്ഠിതമാണെങ്കില്‍ ഭാവിയിലത് നډയായി ഭവിക്കുകയും നേരെ മറിച്ചായാല്‍ തിന്മയായി ഭവിക്കുകയും ചെയ്യും.രക്ഷിതാക്കള്‍ക്കെതിരെ തിരിയുന്ന ആധുനിക യുവത അവര്‍മായ സ്നേഹവും സംരക്ഷണവും മറ്റും കൃത്യ സമയത്ത് ലഭിക്കാത്തവരായിരിക്കാം.അതിനാല്‍ വഴിതെറ്റുന്ന നവ യുഗത്തെ സന്മാര്‍ഗത്തിലേക്ക് ആനയിക്കാന്‍ ഇസ്ലാം നിഷ്കര്‍ഷിച്ച രീതിയില്‍ സന്താനങ്ങളെ പരിപാലിക്കല്‍ അത്യന്താപേക്ഷിതമാണ്.
.

About Ahlussunna Online 723 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*