ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ പരസ്പരം സ്തുതി പാടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. മോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നാണ് ട്രംപിന്റെ പക്ഷം. മാധ്യമങ്ങള്‍ക്കു മുന്നിലാണ് ട്രംപ് മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചത്. മോദി രാജ്യത്തെ ഒന്നിച്ചുനിര്ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മോദി വരും മുമ്പ് ഇന്ത്യയില്‍ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും നിലനിന്നിരുന്നു. പരസ്പരം പോരടിച്ചിരുന്ന ഇന്ത്യയെ മോദി ഒന്നിച്ചു കൊണ്ടു വന്നു. ഒരു പിതാവിനെ പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചു നിര്‍ത്തി. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമ്മുക്ക് അദ്ദേഹത്തെ വിളിക്കാം’- ട്രംപ് പറഞ്ഞു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് ഹൂസ്റ്റണില്‍ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Be the first to comment