മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന; ആവശ്യവുമായി മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി:  രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും കോവിഡ് -19 ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചനയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫന്‍സില്‍ നിന്നും വ്യക്തമാകുന്നത്.

കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ വീണ്ടും നീട്ടണമെന്ന്
കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിലവില്‍ മേയ് മൂന്നുവരെയാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ മെയ് 3 ന് ശേഷവും ലോക്കഡൗണ്‍ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍, മേഘാലയയിലെ ഗ്രീന്‍ സോണ്‍ ബാധിത ജില്ലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗമ ട്വീറ്റ് ചെയ്തു.

ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിട്ടില്ല. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, ഹരിയാന എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മോദിയുമായി ചര്‍ച്ച നടത്തി.

മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക് പിന്നാലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഒരു മാസം കൂടി ലോക്ക്ഡൗണ്‍ നീട്ടുമെന്നും സൂചനയുണ്ട്.

കൊറോണ വൈറസിന്റെ മാരകമായ വ്യാപനത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ സഹായകമായെന്ന് രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്ക്ഡൗണ്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിമാര്‍ നടത്തിയ സംയുക്ത ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*