പൗരാണിക കാലം മുതല്‍ക്കേ വൈവിധ്യമാര്‍ന്ന ധാതു സമ്പത്തിനാലും വാണിജ്യ പ്രാധാന്യമുള്ള കരകൗശല വസ്തുക്കളാലും സമൃദ്ധമായിരുന്ന ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടി അനവധി വൈദേശികാക്രമണങ്ങള്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുണ്ടാ യിട്ടുള്ളതായി കാണാം. മാസിഡോണിയന്‍ ഭാഗത്തു നിന്ന കടന്നുവന്ന ആര്യന്മാര്‍ മുതല്‍ ലോകം കീഴടക്കിയ അലക്സാണ്ടര്‍ വരെ ആ മഹാ ജയത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നുള്ളതും ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.
പക്ഷേ, ഇന്ത്യയുടെ സമ്പത്ത് കട്ടുമുടിക്കാന്‍ വന്ന അവരൊക്കെ പില്‍ക്കാലത്ത് ചരിത്രത്തിലെ ‘ദി ഗ്രേറ്റ്’ മാരും ഹൈന്ദവ സമൂഹത്തിന്‍റെ പൂര്‍വിക മഹത്തുക്കളുമൊക്കെയായപ്പോള്‍ ഇതേ ആവശ്യവുമായി ഇന്ത്യയിലേക്ക് കടന്നുവന്ന മുസ്ലിം ഭരണാധികാരികളെ ചരിത്രം വിലയിരുത്തിയത് മറ്റൊരു തരത്തിലായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
അസഹിഷ്ണുക്കളും മതഭ്രാന്തന്മാരും ക്ഷേത്രധ്വംസകരും കടല്‍ക്കൊള്ളക്കാരുമൊക്കെയായിട്ടാണ് ഇന്ത്യന്‍ മുസ്ലിം ഭരണാധികാരികളെക്കുറിച്ച് വിശ്വചരിത്രഗ്രന്ഥങ്ങള്‍ പോലും പരിചയപ്പെടുത്തിയിട്ടുള്ളത്. സത്യസന്ധമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് ഒട്ടും നിരക്കാത്ത ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ്-കൊളോണിയല്‍-കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഹൃത്തടത്തിന്‍റെ ആവിഷ്ക്കാരമായിരുന്നു. അതുല്യമായിരുന്ന ഇന്ത്യയിലെ മുസ്ലിം ഭരണ മുന്നേറ്റങ്ങളെ വിപരീത ദിശയിലെഴുതാന്‍ ചരിത്രപരമായ ചില കാരണങ്ങളും അവരെ പ്രേരിപ്പിച്ചിട്ടുണ്‍്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മുസ്ലിം ലോകവും ക്രൈസ്തവ ലോകവും തമ്മില്‍ നടന്ന കുരിശു യുദ്ധങ്ങള്‍. ഇതിലെ ആദ്യാന്ത്യ വിജയം മുസ്ലിംകള്‍ക്കായിരുന്നു.
കുരിശു യുദ്ധത്തിലേറ്റ കനത്ത പരാജയം ക്രൈസ്തവ സമൂഹത്തെ അന്ധമായ മുസ്ലിം വിരോധത്തിലേക്ക് നയിച്ചു. മുസ്ലിംകളോടുള്ള മതാത്മകമായ ആ വിരോധം പില്‍ക്കാലത്തുടനീളം അവര്‍ പ്രകടിപ്പിച്ചു. ക്രൈസ്തവരുടെ മുസ്ലിം വിരോധത്തിന്‍റെ ഈയൊരു പ്രതിഫലനമാണ് ഇന്ത്യാ ചരിത്രത്തിലും നമുക്ക് കാണാനാവുന്നത്.
കുരിശു യുദ്ധങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ വാണിജ്യ സാധ്യതകളെ ലക്ഷ്യം വെച്ചുകൊണ്‍് ആദ്യമായി ഇന്ത്യയിലേക്കു വന്ന ക്രൈസ്തവരായ പറങ്കികള്‍ വലിയ മുസ്ലിം വിരോധികളായിരുന്നു. മലബാറിലെ മൂറുകളെ (മുസ്ലിംകളെ) അമര്‍ച്ച ചെയ്യാന്‍ സാമൂതിരിയോട് ആവുന്നത് ചെയ്യാന്‍ പോര്‍ച്ചുഗീസ് രാജാവ് പടത്തലവനായ കബ്രാളിനോട് പ്രത്യേകം നിഷ്കര്‍ശിച്ചിരുന്നുവെന്നും മുസ്ലിം ഹജ്ജ് സംഘം യാത്ര ചെയ്തിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ കപ്പല്‍ വ്യൂഹത്തെ പറങ്കികള്‍ നിര്‍ദയം കത്തിച്ചു കളഞ്ഞുവെന്നും സൈനുദ്ദീന്‍ മഖ്ദൂം തന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയതായി കാണാം.
ഇത്തരുണത്തില്‍ ഇന്ത്യയിലേക്ക് അധിനിവേശ സ്വപ്നവുമായി കടന്നുവന്ന പറങ്കികള്‍ മുതല്‍ ആ സ്വപ്നം പൂവണിയിച്ച് ഇന്ത്യവിട്ട ബ്രിട്ടീഷുകാര്‍ വരെ മുസ്ലിം വിരോധത്തിന്‍റെ കാര്യത്തില്‍ ഒരേ നയമാണ് കാണിച്ചിരുന്നതെന്ന് ഇന്ത്യാ ചരിത്രം പഠിക്കുന്ന ആര്‍ക്കും ബോധ്യമാവും. കൊളോണിയല്‍ ക്രൈസ്തവ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി അവര്‍ രചിച്ച ചരിത്രങ്ങളും ആ നിലയ്ക്കായത് സ്വാഭാവികം മാത്രം. ഇന്ത്യയിലെ മുസ്ലിം ചരിത്രാപര വല്‍ക്കരണത്തിന്‍റെയും അടിവേരുകള്‍ ചെന്നു മുട്ടുന്നത് ഇപ്പറഞ്ഞ യാഥാര്‍ത്ഥ്യത്തിലേക്കാണ്. ബ്രിട്ടീഷ്-കൊളോണിയല്‍ ചരിത്ര രചനാ രീതികളെ അന്ധമായി അനുകരിച്ച കമ്മ്യൂണിസ്റ്റ് ചരിത്രകാരډാര്‍ ഇന്ത്യന്‍ മുസ്ലിം ചരിത്ര വക്രീകരണങ്ങള്‍ക്ക് ആക്കം കൂട്ടി എന്നത് മറ്റൊരു വശം.
വാസ്തവത്തില്‍ ഇന്ത്യയില്‍ വ്യത്യസ്ത കാലങ്ങളിലായി അധികാരത്തിലിരുന്ന മുസ്ലിം ഭരണാധികാരികള്‍ മേല്‍ പറയപ്പെട്ടതുപോലെ മതഭ്രാന്തന്മാരോ, കടല്‍കൊള്ളക്കാരോ ഇസ്ലാമേതര ജനവിഭാഗങ്ങളോട് അസഹിഷ്ണുതയില്‍ വര്‍ത്തിക്കുന്നരോ ആയിരുന്നില്ല. മറിച്ച് സഹിഷ്ണുതയും ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുമായിരുന്നു അവരുടെ ഭരണത്തിന്‍റെ മുഖമുദ്ര.
മാത്രവുമല്ല, ഇന്ത്യയെ പിടിച്ചടക്കാന്‍ വന്ന വൈദേശിക ശക്തികളില്‍ അംഗുലീപരിമിതങ്ങളായ മുസ്ലിം യോദ്ധാക്കളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാവരും ഭാരതത്തിന്‍റെ സമ്പത്തിനെ ഊറ്റിക്കുടിച്ച് തങ്ങളുടെ സ്വദേശത്തേക്ക് സ്ഥലം വിടുകയാണുണ്ടായതെങ്കില്‍, മുസ്ലിങ്ങള്‍ സാമൂഹിക ജീര്‍ണതകളാലും ജാതീയ അസ്പൃശ്യതകളാലും അഭ്യന്തര-രാഷ്ടീയ സംഘട്ടനങ്ങളാലും വിര്‍പ്പുമുട്ടിയ ഇന്ത്യാ മഹാരാജ്യത്തെ അതില്‍നിന്നൊക്കെ മോചിപ്പിച്ച് എല്ലാവര്‍ക്കും സ്വികാര്യമായ ക്ഷേമാധിഷ്ഠിത ഭരണകൂടത്തെ ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തത്. ഭാരത മുസ്ലിം ഭരണാധികാരികള്‍ സഹിഷ്ണുതയുള്ളവരും പ്രജാസ്നേഹികളുമായിരുന്നുവെന്ന് സത്യ സന്ധമായ ചരിത്ര ശകലങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നുമുണ്ട്.
സിറിയന്‍ ഗവര്‍ണറായിരുന്ന ഹജ്ജാജുബ്നു യൂസുഫിന്‍റെ പടയാളിയായിരുന്ന മുഹമ്മദ് ബ്നു ഖാസിം ഇന്ത്യയിലെ സിംങ് എന്ന പ്രദേശം ആക്രമിച്ചു കീയടക്കിയതോടുകൂടിയായണ് ഇന്ത്യയിലെ മുസ്ലിം ഭരണം തേരോട്ടങ്ങള്‍ക്ക് നാന്ദിക്കുറിക്കിന്നത്.സമര്‍ത്ഥനും സല്‍സ്വഭവിയുമായ ഒരു നല്ല യോദ്ധാവായിരുന്നു ഇബ്നു ഖാസിം. ഖേദകരമെന്നു പറയട്ടെ ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും ക്രൂരനും അതിക്രമകാരിയുമായ ഒരു പടയാളിയായിട്ടാണ് നാം ഇന്ന് അവലംബിക്കുന്ന ഭൂരിപക്ഷചരിത്രഗ്രന്ഥങ്ങളും മുഹമ്മദ് ബ്നു ഖാസിമിനെ വിശേഷിപ്പിക്കുന്നത് .
വാസ്തവത്തില്‍, അലക്സാണ്ടറും മറ്റും ഇന്ത്യയെ ആക്രമിക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന ആ ദേശത്തെ കീഴിലൊതുക്കക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇബ്നു ഖാസിമിനുണ്ടായിരുന്നത്. അല്ലാതെ ഇവിടെ ഭൂരിപക്ഷവരുന്ന ഹൈന്ദവ സമൂഹത്തെയോ മറ്റു ന്യുനപക്ഷ വിഭാഗങ്ങളെയോ അടിച്ചമര്‍ത്തണമെന്നോ ഉള്ള ഒരു നിഗൂഢലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഇന്ത്യയെ താന്‍ കിഴടക്കിയ പ്രദേഷത്തെ ജനങ്ങള്‍ തന്‍റെ സംരക്ഷണ വ്യവസ്ഥയില്‍ വരികയും നികുതിദായകരായി മാറുകയും ചെയ്താല്‍ അവരുടെ ദൈവങ്ങളെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അനുവദിച്ചുകൊടിക്കുവാനും ഒരാളെയും തന്‍റെ മതത്തില്‍ നിന്നു പിന്തിരിപ്പിക്കുവാനോ ആരാധനാ അനുഷ്ടാനങ്ങളില്‍നിന്ന് അവരെ തടയുവാനോ പാടില്ലാ എന്നായിരുന്നു ഇബ്നു ഖാസിമിന് ഹജ്ജാജുബ്നു യുസുഫ് നല്‍കിയിരുന്ന നിര്‍ദേശം ഇക്കാര്യം eliot dowson തന്‍റെ chachanama രവമരവമിമാമ പോജ് 1885 സവിസ്തരം പ്രതിപാദിക്കുന്നുണ്ട്
സിങ് കിഴ്പ്പെടുത്തിയ ഉടനെ ഇബ്നു ഖാസിം ഹജ്ജാജുബ്നു യൂസുഫിന്‍റെ നിര്‍ദേശ്ങ്ങള്‍ക്ക് അനുസരിച്ച് സിന്ദിലെ ഗതിവിഗതികള്‍ മുന്നോട്ടുനീക്കി. എല്ലാ ജനവീഭഗങ്ങളോടും അദ്ദേഹം വളരെ സഹിഷ്ണതയോടെ പെരുമാറി. വിശ്യഷ്യാ, ഹൈന്ദവ സമൂഹത്തില്‍ ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന വലിയ പദവി പോലും നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി . പ്രശസ്ത ചരിത്രപണ്ഡിതനായ ബി.എന്‍. പാണ്ഡയുടെ വാക്കുകള്‍ ശ്രദ്ധിക്കു: മുഹമ്മദ്ബ്നു ഖാസിം ബ്രാഹ്മണരുടെ അന്തസ്സ് നിലനിര്‍ത്തികയും അവര്‍ക്ക് പഴയ പദവി അനുവദിച്ചുകൊണ്ടുള്ള ഉത്തരുവകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. അടിച്ചമര്‍ത്തലുകള്‍ക്കും അക്രമത്തിനുമമെതിരില്‍ അവര്‍ക്ക് സംരക്ഷണം നല്‍കി. ഓരോരുത്തര്‍ക്കും ജോലി നല്‍കുകയും ചെയ്തു.
ഇബ്നു ഖാസിമിനെപ്പോലെ ചരിത്രകാരന്‍മാരാല്‍ ഏറെ അവമതിക്കപ്പെട്ട ഒരു നല്ല നീതിമാനാ ഭരണാതികാരിയായിരുന്നു ഔറംഗസീബ് ആലിംഗര്‍. മുഗള്‍ രാജവംശത്തില്‍ എറ്റവും കൂടുതല്‍ ഇലാഹി ഭക്തിയും പ്രജാസ്നേഹവുമുണ്ടായിരുന്ന മഹാനായ ഔറംഗസീബ് തന്‍റെ ഭരണത്തിനു കിഴിലെ എല്ലാ ജനവിഭാഗങ്ങളെയും സ്നേഹത്തോടെയും ആദരവോടെയും കണ്ട വിശിഷ്ട വ്യക്ത്യത്വത്തിനുടമയായിരുന്നു.
സ്വന്തം വിശ്വാസം വച്ചുപുലര്‍ത്തുന്നതോടപ്പം അന്യമതസ്ഥരുടെ വിശ്വാസകാര്യങ്ങളില്‍ ഇടപെടാതിരുന്ന അദ്ദേഹം അവര്‍ക്ക് തങ്ങളുടെ വിശ്വാസകാര്യങ്ങളെ നിലനിര്‍ത്തികൊണ്ടുപോവാനിള്ള എല്ലാ ഭൗതിക സഹായങ്ങളും ഒരു ഭരണാതികാരി എന്ന നിലയില്‍ ചെയ്തുകൊടുത്തിരുന്നു . എന്നാല്‍ സഹിഷ്ണതയുടെയും നിതിയുടെയും നല്ല നിലക്ക് ഭരണം നടത്തിയ അദ്ദേഹത്തെ ചരിത്ര പേരിട്ടുവിളിക്കുന്നത് ക്ഷേത്രധ്വാസികന്‍, പക്ഷപാതിത്വ ഭരണാതികാരി എന്നൊക്കെയാണ് .
വാസ്ഥവത്തില്‍ ആരായിരുന്നു ഔറംഗസീബ് എന്ന് സത്യസന്ധമായ ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറഞ്ഞു തരുന്നുണ്ട് . ഔറംഗസീബിന്‍റെ മത സമീപനങ്ങളെ കുറിച്ച് ‘അലക്സാണ്ടര്‍ ഹാമിള്‍ട്ടണ്‍’ വിവരിക്കുന്നത് കാണുക ‘ ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നതിനു പുറമെ ഹൈന്ദവ രാജാക്കന്‍മാരുടെ കീഴിലായിരുന്നപ്പോഴൊക്കെ അവര്‍ നടത്തിയ വ്രതങ്ങളും ഉത്സവങ്ങളും ഇപ്പോഴും ആഘോശിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമായിരുന്നു.
രഞ്ചീവനെന്ന ഹൈന്ദവ പുരോഹിതന്‍റെ വാസസ്ഥലത്തിനടുത്തുള്ള 588 1/2 വിസ്തീര്‍ണമുള്ള ഹൈന്ദവ ഭൂമി അനധിക്യതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു പോതു വിളമ്പരത്തിലൂടെ അതിനെ ഔറംഗസീബ് തടഞ്ഞത് 1911 ലെ ബംഗാള്‍ എഷ്യറ്റിക്ക് സൊസൈറ്റി ജേര്‍ണല്‍ വളരെ പ്രാധാന്യപൂര്‍വം പ്രസിദ്ധികരിച്ചിട്ടുണ്ട്.
അദ്ദേഹം ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധര്‍ക്ക് ഭൂസ്വത്ത് നല്‍കിയതായും ആലംഗീര്‍ നാമയിലും കാണാം. ചുരുക്കത്തില്‍ ജാതി മത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍കൊണ്ടുകൊണ്ടായിരുന്നു ഔറംഗസീബ് നയിച്ചിരുന്നത്. ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ പോതുസ്വഭാവം ഇതു തന്നെയായിരുന്നു.
ഇതുസംബന്ധിച്ച് പണ്ഡുറ്റ് സുന്ദര്‍ലാല്‍ പറയുന്നു: അക്ബര്‍ ജഹാംഗീര്‍ എന്നവരുടെ കാലത്തും ഔറംഗസീബിന്‍റെ പിന്‍ഗാമികളുടെയും കാലത്തും ഹുന്ദുക്കള്‍ മുസ്ലിങ്ങളോട് ഒരെ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്ല്യമായി ആധരിക്കപ്പെട്ടു. മതത്തിന്‍റെ പേരില്‍ ആരോടും ഒരു വിരോധവിവേഡജനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്ര പൂജാരികളുടെ അടുക്കല്‍ ഔറംഗസീബിന്‍റെ ഒപ്പുള്ള രാജകല്‍പ്പനകള്‍ നിലവിലുണ്ട് . അവ അദ്ദേഹം പാരിദോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്‍റെ സ്മരണയെത്ര. അലാഹീബാദിലുണ്ട് . അവയിലൊന്ന് സോമാനാഥ ക്ഷത്രത്തിലെ പൂജാരിവശമാണ്.
ടിപ്പു സുല്‍ത്താനെ സംബന്ധിച്ച് ഗാന്ധിജി പറയുന്നത് നോക്കൂ: ‘ വിദേശ ചരിത്രകാരന്മാര്‍ ടിപ്പു സുല്‍ത്താനെ മത ഭ്രാന്തനായും ഹുന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അത്രക്കാരനായിരുന്നില്ല. മറച്ച് ഹുന്ദു പ്രജകളുമായിറ്റുള്ള അദ്ദേഹത്തിന്‍റെ ബന്ധം തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു. മൈസൂര്‍ നാട്ടുരാജ്യത്തിന്‍റെ പുരാവസ്തു വിഭാഗത്തിന്‍റെ ടിപ്പു സുല്‍ത്താന്‍ ശൃംഗോരി മടത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതികൊടിത്ത 30 ലേറെ കത്തുകളുണ്ട്. ഹുന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്തുക്കള്‍ ദാനം ചെയ്തു . (യംഗ് ഇന്ത്യ 1930 ജനുവരി 23 പുറം 51)
ഇന്ത്യാ ചരിത്രത്തില്‍ വളരെ മോശമായി ചിത്രീകരിക്കപ്പെട്ട പ്രദാനപ്പെട്ട മുന്ന് മുസ്ലിം ഭരണാതികാരികളുടെ ചരിത്രമാണ് ഇതു വരെ പ്രതിപാദിക്കപ്പെട്ടത്. ഇത്തരത്തില്‍ ഇന്ത്യ ഭരിച്ച ബഹുഭൂരിപക്ഷം മുസ്ലിം ഭരണാധികാരികളും തങ്ങളുടെ പ്രജകളോ’ട് വളരെ നല്ല സഹിഷ്ണുതയോടെയും സ്നേഹവായ്പയോടെയും പെരുമാറിയവരായിരുന്നു. നിര്‍ഭാഗ്യവശാല്‍ ബ്രട്ടിഷ് കൊളോണിയില്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ തങ്ങളുടെ മുസ്ലിം വിരോധത്തിന്‍റെ പേരില്‍ അവരെ നാട്ടക്കുറികളാക്കുകയാണ് ചയ്തത്.
ഇന്ത്യാ ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള പുതിയ ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ തിരക്കുപിടിച്ച ശ്രമങ്ങള്‍ ഒരു ഭഗത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് ഇന്ത്യന്‍ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള സത്യസന്ധമായ ചരിത്രരേഖകള്‍ മണ്ണിട്ടുമൂടാനുള്ള ഹീന ശ്രമങ്ങള്‍ നടന്നുവരികായാണ് . ഈയിടെ കര്‍ണാടക സര്‍ക്കാര്‍ ടിപ്പുവിന്‍റെ ജന്മദിനം കൊണ്ടാടാന്‍ തിരുമാനിച്ചപ്പോള്‍ അതിനെതിരെ സംഘികള്‍ പ്രതിശേധിച്ചത് ഇതിന്‍റെ പ്രകടമായ പ്രതിഫലനമാണ്. വര്‍ത്താമാന ഇന്ത്യയിലെ ഈ ഒരു പ്രത്യേക സാഹച ര്യത്തില്‍ സത്യസന്ധമായ മുസ്ലിം ചരിത്രരേഖകളെ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
Be the first to comment