–
കാലാനുസൃതമായി മനുഷ്യന്റെ കോലവും മാറുമെ ന്ന ചൊല്ല് അതിപ്രസക്തമാണ്. കാരണം കാലത്തിനനുസരിച്ച് ചില പ്രത്യേക സംഘടനയുടെയോ വ്യക്തിപരമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഭരണ വ്യവസ്ഥയെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഭരണകര്‍ത്താക്കള്‍. ഒരു ജനാധിപത്യമെ ന്ന നിലയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കു ന്നത് ഓരോ പൗരന്റെയും അവകാശ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുവരുത്താനാണ്. പക്ഷേ, പലരും അവകാശ ധ്വംസനത്തിനും മത വിദ്വേഷത്തിനും തിരി കൊളുത്തു ന്ന തത്രപ്പാടിലാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതി രക്തസാക്ഷികളായ വാരിയന്‍ കു ന്നത്ത്, ആലി മുസ്‌ലിയാര്‍ എന്നിവരടങ്ങിയ മു ന്നുറ്റി എപത്തി ഏഴ് മാപ്പിള സ്വാതന്ത്ര്യ സമരപോരാളികളുടെ നാമം നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തത് ഇതിനുദാഹരണമാണ്.
നാനാത്വത്തില്‍ ഏകത്വമാണ് ഭാരത സംസ്‌കാരത്തിന്റെ സവിശേഷത. വ്യത്യസ്തമായ മത-ഭാഷ-സംസ്‌കാരങ്ങള്‍ അതില്‍ അലിഞ്ഞു ചെന്നിട്ട് ഉണ്ട് . കടല്‍ കടന്ന് വന്ന് മതമൈത്രി തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാനെത്തിയ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടവെട്ടി കൈരളിയെ സ്വതന്ത്രമാക്കിയ മത സൗഹാര്‍ദ്ദത്തിലൂന്നിയ മലബാര്‍ കലാപങ്ങളെന്നും ചരിത്രത്തിലെ അമൂല്യ ഏടുകളാണ്. അവയില്‍ ചില വാതായനങ്ങള്‍ തുറക്കപ്പെടുകയാണിവിടെ.
ബ്രിട്ടീഷ്ഷുകാര്‍ അധികാരമേറ്റ പ്രഥമ വര്‍ഷം തന്നെ മാപ്പിളമാരുമായി മൂന്ന് സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു . മലബാറിലെ ജോയിന്‍ കമ്മീഷണര്‍മാര്‍ ഇക്കര്യം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 1792 ല്‍ ആരംഭിച്ച് 1805 ല്‍ അവസാനിച്ചതായി പറയപ്പെടുന്ന ആദ്യ കലാപങ്ങളുടെ നേതാക്കള്‍ കേവലം മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. പാലക്കാട്ടെ കുഞ്ഞിയച്ചനും സാമൂതിരിയും പടിഞ്ഞാറെ കോവിലകത്തെ തമ്പുരാനും, ഉണ്ണിമൂസ്സ മൂപ്പന്‍, ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരുക്കള്‍, ഹൈദ്രോസ്സ് എന്നിവരോടൊപ്പം കലാപത്തിന്റെ മു ന്നണിയിലുണ്ടായിരുന്നു.
പടിഞ്ഞാറെ കോവിലകം തമ്പുരാന്‍ പതിനായിരം പെന്‍ഷന്‍ വാങ്ങി വെളളക്കാരുമായി സന്ധി ചെയ്തു. കുഞ്ഞിയച്ചന്റെ അന്ത്യം തടവറയിലായിരുന്നു . ചെമ്പന്‍ പോക്കര്‍ തടവു ചാടി വീണ്ടും കലാപക്കാരോടൊപ്പം ചേർന്നു ഉണ്ണിമൂസ്സ നല്ല യോദ്ധാവും നയതന്ത്രജ്ഞനുമായിരു ന്നു അദ്ദേഹം ഒളിയുദ്ധം പോലും നടത്തിയട്ടുണ്ട്. പഴശ്ശി രാജാവ് കൂടി രംഗത്തെത്തിയതോടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധ സ്വഭാവം കലാപങ്ങള്‍ക്ക് ലഭിച്ചു. ചെമ്പന്‍ പോക്കര്‍ രക്ത സാക്ഷിയാവുകയും ഉണ്ണി മൂസ്സ മുറിവേറ്റ് വീഴുകയും ചെയ്തു. അന്ത്യയാത്ര പറയുമ്പോള്‍ പഴശ്ശി രാജാവ് കണ്ണീരൊഴുക്കി അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതെല്ലാം വ്യക്തമാക്കുന്നത് കലാപക്കാരില്‍ പ്രകടമായിരുന്ന ജാതിമതാതീത മനോഭാവമാണ്.
1809 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ത്തെഴു എഴുന്നേ റ്റ വേലുത്തമ്പി ദളവയുടെ കുണ്ടറ പ്രഖ്യാപനം തിരുവിതാംകൂറിനെ പ്രകമ്പനം കൊള്ളിച്ചു. ദളവയുടെ സൈന്യത്തില്‍ ധാരാളം മുസ്‌ലിംകളുണ്ടായിരു ന്നു . കൊല്ലത്തും കൊച്ചിയിലും നടന്ന യുദ്ധങ്ങളില്‍ ബ്രിട്ടീഷ് മേധാവികള്‍ വിജയിച്ചു. 1812ല്‍ ഭാരിച്ച നികുതി ഈടാക്കു ന്നതിനെതിരെ മലബാറില്‍ നടന്ന കുറിച്യരുടെയും കുറുമ്പരുടെയും കലാപത്തിലും ബ്രിട്ടീഷ് ജയിച്ചു. പ്രസ്തുത പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ ‘സിബന്തിയെന്ന് ‘ പേരുള്ള ‘മാപ്പിളമാര്‍ മാത്രമടങ്ങുന്ന ഒരു സായുധ പോലീസ് സേനയുണ്ടാക്കി വടക്കന്‍ ഭാഗങ്ങളില്‍ നിര്‍ത്തി. മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാപ്പിളമാര്‍ വഴങ്ങിയില്ല. അതിലുപരി ഭരണാധികാരികളോടും ഭീഷണിയുമായി കടുവ ജന്മിമാരോടും പടപൊരുതി.
1815 ലും 1836 ലും നട കലാപങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു . 1847 നവംബറിലുായ സംഘ’നത്തില്‍ കൊല്ലപെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് തീയിടാനൊരുങ്ങിയ അധികൃതര്‍ മതവികാരങ്ങളെ കരുതിക്കൂട്ടി പ്രകോപിപ്പിച്ചു. രണ്ടായിരത്തോളം വരുന്ന നാട്ടുകാര്‍ പോലീസിനെ ചെറുത്ത് നില്‍ക്കുകയും മൃതദേഹങ്ങള്‍ ഖബറടക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നേതാക്കന്മാരില്‍ 125 പേരെ ആന്തമാനിലേക്ക് നാട് കടത്തപ്പെട്ടു . 1836 ല്‍ പന്തല്ലൂരും 1841 ല്‍ പള്ളിപ്പുറത്തും 1851 ലും 1873 ലും കുളത്തൂരും 1880 ല്‍ മേലാറ്റൂരും 1884 ല്‍ മലപ്പുറം കീഴ്മുറിയിലും 1889ല്‍ പാണ്ടികാട്ടും 1894ല്‍ ചെമ്പ്രശ്ശേരിയിലും മഞ്ചേരിയിലും 1898 ല്‍ മഞ്ചേരിയിലും പയ്യനൂരും സംഘട്ടനങ്ങളുണ്ടായി.
1849 മഞ്ചേരി കലാപം നയിച്ചത് പഴയ അത്തന്‍ കുരുക്കളുടെ പിന്മുറക്കാരനായ മറ്റൊരു അത്തന്‍കുരുക്കളാണ്. എത്ര ക്രൂരവും ഭീകരവുമായ നിലയിലാണ് ശവശരീരങ്ങളോട് പോലും പകതീര്‍ത്തതെന്ന് 1849 സെപ്തംബര്‍ 5 ന് സമര്‍പ്പിച്ച മേജര്‍ ഡെിസ്സിന്റെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ വ്യക്തമാക്കുന്നു : അര മണിക്കൂറിനുള്ളില്‍ ശത്രുക്കളെ തുരത്തി. 64 പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . ബയനറ്റ് കൊണ്ട് കുത്തിയതിന് പുറമെ നാലും അഞ്ചും വെടിയുണ്ടയും തറച്ച് ഭയാനകമായ മുറിവുകള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് അവരുടെ മൃതദേഹങ്ങള്‍ അടുത്തടുത്ത് കിടന്നു . ശവങ്ങള്‍ തെക്കന്‍ വള്ളുവനാ ട്ടിലെ പെരിന്തല്‍മണ്ണയിലെ കീച്ചേരിയിലൊരു തോ ട്ടത്തിലെ ഒരു പൊ ട്ടകിണറ്റിലെറിഞ്ഞു. ഇത്തരം ക്രൂരമായ നടപടികളാണ് മാപ്പിളമാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇവയെ അപലപിച്ചും രക്തസാക്ഷികളുടെ ധീരതയെ വാഴ്ത്തിയും പൊന്‍മലയില്‍ പൂവ്വാടന്‍ കുഞ്ഞാപ്പ ഹാജിയും കൂ ട്ടരും പ്രചരിപ്പിച്ച പടപ്പാട്ടുകള്‍ ‘ഉത്തരേന്ത്യയില്‍ നടുക്കുന്ന സ്വാതന്ത്ര്യ സമരത്തിന് (1857 ലെ ശിപായി ലഹള) പ്രചോദനം നല്‍കുകയാണെന്ന കുറ്റം ചുമത്തി ഹാജിയെയും സഹപ്രവര്‍ത്തകരെയും പിടിച്ചു. മലബാര്‍ ഉദ്യോഗസ്ഥന്മാരില്‍ ചിലരെ സംശയാലുക്കളായി പിടിച്ച് നാട് കടത്തുകയും സമര സംബന്ധമായ പ്രചരണങ്ങള്‍ നിരോധിക്കുകയും ചെയ്തു. കോ ട്ടയം തങ്ങളുടെ ബന്ധുവായ മായെനൊെരാള്‍ തലശ്ശേരിയില്‍ റോഡരികില്‍ നിന്ന് ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതക്കാലത്താണ്. മായന്‍ ജയിലില്‍ കിടന്ന് മരിച്ചു. ഒരു പക്ഷേ, കേരളം കണ്ട ആദ്യ വ്യക്തി സത്യാഗ്രഹം (ഉമര്‍ഖാസിയുടെ ജയില്‍വാസം വിസ്മരിക്കുന്നില്ല) അബോധപൂര്‍വ്വമായിരുെങ്കിലും മായന്റേതായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വെളിയംകോട് ഉമര്‍ഖാളി നടത്തിയ നികുതി നിഷേധ സമരം പോലും മുസ്‌ലിംകളുടെ മതാതീത ചിന്താഗതി വ്യക്തമാക്കിയിരുന്നു . ഒരു മുസ്‌ലിമെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും അക്രമപരമായ നികുതിയെ ചെറുക്കല്‍ എന്റെ കടമയാണെന്ന് പ്രഖ്യാപിച്ച ഉമര്‍ ഖാളി അറസ്റ്റ് ചെയ്യപ്പെ ട്ടപ്പോള്‍ ജനതയോടാഹ്വാനം ചെയ്തതിങ്ങനെയാണ്. എന്റെ മുസ്‌ലിം ,അമുസ്‌ലിം സഹോദരന്മരെ, നാമെല്ലാം ദൈവദാസന്മാരാണ്. ഇസ്‌ലാം സമാധാനത്തെ കാംക്ഷിക്കുന്ന ഒരു മതമാണ്. നിങ്ങള്‍ എന്റെ പേരില്‍ ലഹളയ്ക്കും ആക്രമണത്തിനും മുതിരരുത്. ജയില്‍വാസം അനുഗ്രഹമാണ്’.
1852 ഫെബ്രുവരിയില്‍ കലാപത്തിന് പ്രചോദനം നല്‍കിയെന്ന് ആരോപിച്ച് തിരൂരങ്ങാടിയിലെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളേയും കുടുംബത്തെയും നാടുകടത്തുകയുണ്ടായി. ഇദ്ദേഹം പിന്നീട് തുര്‍ക്കി ഖലീഫയുടെ യമനിലെ ഗവര്‍ണ്ണരായും ഉപദേശകനുമായി സേവനമനുഷ്ഠിച്ചു. അപ്പോള്‍ അദ്ദേഹത്തെ സ്തുതിക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ നിര്‍ലജ്ജം തയ്യാറായി. 1852 ലും 1859 ലും മാപ്പിള ഔട്ട് റെജസ്റ്റ് ആക്ട് പാസ്സാക്കി. ഈ നിയമമനുസരിച്ചാണ് കലക്ടര്‍ കാനോളി മാപ്പിളമാരെ താലൂക്കില്‍ നിന്ന് കെണ്ടടുക്കപ്പെട്ട കത്തിയുടെ കണക്ക് (ജനസംഖ്യാനുപാതികമായി) ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും തുല്യമായിരു ന്നു . മറ്റു താലൂക്കുകളില്‍ കൂടുതല്‍ ഹൈന്ദവരുടെ കൈവശമായിരുന്നു . 1855 സെപ്തംബര്‍ 11 ന് കലക്ടര്‍ കാനോളി കൊല്ലപ്പെ ട്ടു . കൊലപാതകികള്‍ ജയില്‍ ചാടി വീട്ടില്‍ വന്ന മാപ്പിള തടവുകാരാണെന്ന് തെളിഞ്ഞിരുന്നു . ഇതിനെ തുടർന്ന് നിരവധി ഗ്രാമങ്ങളില്‍ കൂടുതല്‍ പിഴ ചുമത്തി പിരിഞ്ഞു കിട്ടിയ തുക കാനോളിയുടെ വിധവക്ക് നല്‍കി.
1857-1858 ല്‍ നിരവധി മാപ്പിളമാരെ നാട്കടത്തി. 1873 ലും 1877 ലും 1879 ലും നട പാറോല്‍ എ സ്ഥലത്തെ സംഘ ട്ടനങ്ങള്‍ തുറന്ന യുദ്ധങ്ങളുടെ പ്രതീതി ജനിപ്പിക്കുവയായിരുന്നു . 1880 ലെ കാര്‍ഷിക കലാപം മലബാറിലെ ഇംഗ്ലീഷ് ഗവമെന്റിനെ സ്തംഭിപ്പിച്ചുകളഞ്ഞു. 1844 ലെ തെക്കന്‍ കുറ്റൂര്‍ ലഹള ഒരു രാവും ഒരു പകലും വെള്ളപ്പട്ടാളം നിരന്തരം പടവെട്ടിയാണൊതുക്കിയത്. അതേ വര്‍ഷം തന്നെ
മലപ്പുറത്തെ കിളുന്നേരിയിലേറ്റുമുട്ടുലുണ്ടായി. പാണ്ടിക്കാട് മുപ്പത്തിരണ്ട് മാപ്പിളമാരെയും പിറ്റേ വര്‍ഷം പൊന്നാനിയില്‍ 17 പേരെയും നിരത്തി നിര്‍ത്തി വെടിവെച്ച് കൊന്നു .
1894 ലും 1896 ലും മണ്ണാര്‍ക്കാട് വെച്ച് ഏറ്റുമുട്ടലുണ്ടായി പൊന്നാനി വള്ളുവനാട് താലൂക്കില്‍ മാത്രം ഒരു വര്‍ഷത്തിനകം മൂന്നുറ്റി മുപ്പത്തിയാറ് പേരുടെ മേല്‍ കേസെടുത്തതായി പോലീസ് സൂപ്രണ്ട് ഫൗസെറ്റ് വെളിപ്പെടുത്തിയിരുന്നു . 1915 ലും 1919 ലും സംഘ’നങ്ങള്‍ നടിരുന്നു . ഇരുപത്തിയൊന്ന് വര്‍ഷം മലബാറില്‍ പല ഉദ്യോഗങ്ങളും വഹിച്ചിരുന്ന ലോഗന്റെ മാനുവല്‍ ഓഫ് മലബാര്‍ (1887) ആണ് കലാപങ്ങളുടെ അടിയൊഴുക്കുകളെ സത്യ സന്ധമായും തുറന്ന് കാണിച്ചത്.
ബ്രിട്ടീഷ് ഗവമെന്റ് അഴിച്ചുവിട്ട കടുത്ത മര്‍ദ്ദനവും അതോടൊപ്പം അക്രമത്തിന്റെ എല്ലാ രൂപങ്ങളെയും വര്‍ജ്ജിക്കുന്ന കോഗ്രസ്സ് നേതൃത്വത്തിന്റെ രാഷ്ട്രീയ നയവും ചേര്‍പ്പോള്‍ കലാപനേതാക്കളുടെ ചിന്തയില്‍ ആധിപത്യം ചെലുത്തിയിരുന്നു അന്ധമായ മതാവേശം ആളിപ്പടര്‍ന്ന് നിരപരാധികളായ ഹിന്ദുക്കള്‍ വധിക്കപ്പെട്ട ഉദാഹരണങ്ങള്‍ വിരളമാണ്. 1896 ല്‍ ഉണ്ടായ സംഘട്ടനം തന്നെ ഇതിന് തെളിവാണ്. അന്ന് നിരായുധരായ നൂറുകണക്കിന് ഹിന്ദുക്കളെ നിഷ്പ്രയാസം കൊല്ലാമായിരുന്നു . പക്ഷേ, രണ്ടോ മൂന്നോ കുപ്രസിദ്ധരും വെറുക്കപ്പെട്ടവരുമായ ജന്മികള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നിട്ട് കലാപ ക്കാര്‍ ബ്രിട്ടീഷ് പട്ടാളക്കാരുടെ വരവ് കാത്തിരുന്നു . അവര്‍ ഒരു മറയും ഉണ്ടാക്കിയിരുന്നില്ല. 700, 800 വാര അകലെ നിന്ന് വെടിയേറ്റ് അവര്‍ വീണു.
ചേക്കുട്ടി ഇന്‍സ്‌പെക്ടറുടെ വെടിയെടുത്ത തല പൊക്കി പിടിച്ച് വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ്ഹാജി നല്‍കിയ ആഹ്വാനമിങ്ങനെ: ‘ഗവമെന്റുമായി കളിക്കരുത്, ജന്മികളുമായി കളിക്കരുത്, ഹിന്ദുക്കളെ കൊല്ലരുത്, അവരുമായി യുദ്ധം ചെയ്യരുത് അവരുടെ ആഗ്രഹത്തിനെതിരായി മതത്തില്‍ ചേര്‍ക്കരുത്, ഹിന്ദുക്കളെ ദ്രോഹിച്ചാല്‍ അവര്‍ ഗവമെന്റിന്റെ പങ്കില്‍ ചേരും’. ഇത് കലാപനേതാക്കളുടെ മനോഭാവം സുവ്യക്തമാക്കുന്നു . ഹിന്ദുക്കളെ ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയാണ് ലഹളക്കാരുടെ നേതാവായിരുന്ന വാരിയന്‍ കു ന്നത്ത് കുഞ്ഞമ്മദ് ഹാജി നീതിന്യായ പരിപാലനം നടത്തി യെന്നത് പറയപ്പെടുന്നു
ചുരുക്കത്തില്‍, കടല്‍ കടന്നെത്തി ആധിപത്യം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ബ്രിട്ടീഷ് കാരോട് പടപൊരുതി കേരളത്തെ സ്വതന്ത്രമാക്കി രക്ത സാക്ഷികളായ മഹത്തുക്കളായ വീരരാണ് മാപ്പിള സമര പോരാളികള്‍. അവര്‍ ചൊരിഞ്ഞ രക്തമാണ്, നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. എല്ലാ കലാപങ്ങളും തീര്‍ത്തും ന്യായോചിതം മാത്രം. പിന്നെന്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കമെന്നത് ചര്‍ച്ചാ വിഷയമാകേണ്ടത് തന്നെയാണ്.
Be the first to comment