മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 17 ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 24ന് മുന്‍പായി അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി. ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍, പ്രൊഫസര്‍- മെഡിക്കല്‍ ബയോകെമിസ്ട്രി, സ്റ്റാഫ് നഴ്‌സ്, ബയോ-മെഡിക്കല്‍ ടെക്‌നീഷ്യന്‍, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, റസിഡന്റ് ബോയമെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 1
പ്രൊഫസര്‍- മെഡിക്കല്‍ ബയോകെമിസ്ട്രി = 1
സ്റ്റാഫ് നഴ്‌സ് = 2
ബയോ-മെഡിക്കല്‍ ടെക്‌നീഷ്യന്‍ = 1
റസിഡന്റ് സ്റ്റാഫ് നഴ്‌സ് = 5
റസിഡന്റ് ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ് = 1
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 5
റസിഡന്റ് ബോയമെഡിക്കല്‍ ടെക്‌നീഷ്യന്‍ = 1
പ്രായപരിധി
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 35 വയസില്‍ താഴെ.
പ്രൊഫസര്‍- മെഡിക്കല്‍ ബയോകെമിസ്ട്രി = 50 വയസില്‍ താഴെ.
സ്റ്റാഫ് നഴ്‌സ് = 35 വയസില്‍ താഴെ.
ബയോ-മെഡിക്കല്‍ ടെക്‌നീഷ്യന്‍ = 35 വയസില്‍ താഴെ.
റസിഡന്റ് സ്റ്റാഫ് നഴ്‌സ് = 30 വയസില്‍ താഴെ.
റസിഡന്റ് ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ് = 30 വയസില്‍ താഴെ.
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 30 വയസില്‍ താഴെ.
റസിഡന്റ് ബോയമെഡിക്കല്‍ ടെക്‌നീഷ്യന്‍ = 30 വയസില്‍ താഴെ.
യോഗ്യത
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍
ബി.എസ്.സി (ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി/DMRIT യില്‍)
പ്രൊഫസര്‍- മെഡിക്കല്‍ ബയോകെമിസ്ട്രി
എംഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി + പി.എച്ച്ഡി
സ്റ്റാഫ് നഴ്‌സ്
ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്
ബയോ-മെഡിക്കല്‍ ടെക്‌നീഷ്യന്‍
ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്
റസിഡന്റ് സ്റ്റാഫ് നഴ്‌സ്
ബി.എസ്.സി നഴ്‌സിങ്/ ജിഎന്‍എം/ ഓങ്കോളജിയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ
റസിഡന്റ് ടെക്‌നീഷ്യന്‍ ക്ലിനിക്കല്‍ ലാബ്
ബി.എസ്.സി MLT
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്
പ്ലസ് ടു
റസിഡന്റ് ബോയമെഡിക്കല്‍ ടെക്‌നീഷ്യന്‍
ഡിപ്ലോമ/ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
ശമ്പളം
8,000 രൂപ മുതല്‍ 60,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ ശമ്പളം ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വെബ്‌പേജ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ഇന്റര്‍വ്യൂവിന്റെയും, എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 24ന് മുന്‍പ് അപേക്ഷ നല്‍കണം. 1000 രൂപ അപേക്ഷ ഫീസുണ്ട്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
Be the first to comment