
ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരേ കോസെടുത്ത് ഭോപ്പാല്‍ പൊലിസ്. നടിയുടെ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിനിടെയാണ് നടി വിവാദ പരാമര്‍ശം നടത്തിയത്. എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് എന്ന നടിയുടെ പ്രസ്താവനയാണ് വിവാദത്തിന് ഇടയാക്കിയത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോനു പ്രജാപതി എന്ന ഭോപ്പാല്‍ നിവാസിയുടെ പരാതിയിലാണ് കേസെടുത്തത്.
Be the first to comment