മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായെന്ന യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതില്‍ പരക്കെ പക്ഷപാതപരമായ വീക്ഷണങ്ങളും ഭാഗിക അറിവുകളും മാത്രമാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
2023 ലെ കണ്‍ട്രി റിപ്പോര്‍ട്ട്‌സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രാക്ടീസസ് ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ ഗൗരവതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായിരുന്നു എന്നാണ് പൗരസംഘടനാ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള യുഎസ് റിപ്പോര്‍ട്ട്.
Be the first to comment